തീ​ര​നി​യ​ന്ത്ര​ണ വി​ജ്ഞാ​പ​നം: ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഭ​വ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് കെ​എ​ൽ​സി​എ
Saturday, February 15, 2020 10:33 PM IST
ആ​ല​പ്പു​ഴ: തീ​ര​നി​യ​ന്ത്ര​ണ വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച ലം​ഘ​ന​ങ്ങ​ൾ സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ഇ​പ്പോ​ൾ തെ​റ്റാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഭ​വ​ന​ങ്ങ​ൾ പ​ട്ടി​ക​യി​ൽ​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് കെ​എ​ൽ​സി​എ മു​ൻ​കൈ​യെ​ടു​ത്ത് ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന​ത​ല യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​യ​ൽ ദ്വീ​പു​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ, 100 സ്ക്വ​യ​ർ മീ​റ്റ​ർ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് തീ​ര​മേ​ഖ​ല പ​രി​പാ​ല​ന അ​ഥോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ്, 2019 വി​ജ്ഞാ​പ​ന​ത്തി​ൽ കു​റ​വു വ​രു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധി​ത മേ​ഖ​ല എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്തു​വേ​ണം പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ എ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടു. പ​ട്ടി​ക സ​മ​ർ​പ്പി​ക്കു​ന്ന സ​മ​യ​ത്ത് സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും മൗ​നം അ​വ​ലം​ബി​ച്ചു പി​ന്നീ​ട് കോ​ട​തി ഉ​ത്ത​ര​വു​ക​ൾ വ​ന്ന​തി​നു​ശേ​ഷം സം​ര​ക്ഷ​ക​രാ​യി വ​രു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​വ​ന സം​ര​ക്ഷ​ണ സ​മി​തി​ക​ൾ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ക്കും. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന യോ​ഗം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ൽ​സി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ഡാ​ൽ​ഫി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി ജെ. ​തോ​മ​സ്, പി.​ആ​ർ. കു​ഞ്ഞ​ച്ച​ൻ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ വി​ഷ​യ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സം​സാ​രി​ച്ചു. ഫാ. ​ജോ​ണ്‍​സ​ണ്‍, ബി​ജു ജോ​സി, ഫാ. ​ആ​ന്‍റ​ണി കു​ഴി​വേ​ലി, കെ​എ​ൽ​സി​ഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ് ജയി​ൻ ആ​ൻ​സി​ൽ, കെ​സി​വൈ​എം സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ആ​ൻ​സി​ൽ ആ​ന്‍റ​ണി, എം.​സി. ലോ​റ​ൻ​സ്, ജോ​ണ്‍ ബ്രി​ട്ടോ, രാ​ജു ഈ​ര​ശേ​രി, ജ​സ്റ്റീ​ന ഇ​മ്മാ​നു​വ​ൽ, ജോ​ർ​ജ് നാ​നാ​ട്ട്, വി​ൻ​സ് പെ​രി​ഞ്ചേ​രി, പാ​ട്രി​ക് മൈ​ക്കി​ൾ, ലെ​ക്റ്റ​ർ കാ​ർ​ലോ​സ്, അ​ല​ക്സ് താ​ളു​പ്പാ​ട​ത്ത്, പൈ​ലി ആ​ലു​ങ്ക​ൽ, അ​നീ​ഷ് ആ​റാ​ട്ടു​കു​ളം, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.