പീ​ഡ​നവും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, February 15, 2020 10:33 PM IST
മാ​വേ​ലി​ക്ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ വ​ർ​ക്ക​ല സ്വ​ദേ​ശി അ​ബ്ദു​ള്ള(26)​യെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പ​രാ​തി ല​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ആ​ല​പ്പു​ഴ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ർ​ക്ക​ല​യി​ലെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നും പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. 13 നാ​ണു പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ ണ്ടു​പോ​യ​ത്.

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ഇ​ന്ന​ല രാ​വി​ലെ പ​രാ​തി മാ​വേ​ലി​ക്ക​ര സ്റ്റേ​ഷ​നി​ൽ കൊ​ടു​ത്തു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ണ് ഇ​രു​വ​രെ​യും വ​ർ​ക്ക​ല​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി ഗ​ൾ​ഫി​ലും ജ​യി​ലി​ൽ ക​ഴി​ഞ്ഞ വ്യ​ക്തി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. മാ​വേ​ലി​ക്ക​ര എ​സ്ഐ സാ​ബു ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പ്രൊ​ബേ​ഷ​ൻ എ​സ്ഐ പി.​എം. പ്രി​യ, സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗി​രീ​ഷ് ലാ​ൽ, ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.