അ​വാ​ര്‍​ഡു തി​ള​ക്ക​ത്തി​ല്‍ തെ​ക്കേ​ക്ക​ര
Saturday, February 15, 2020 10:33 PM IST
മാ​വേ​ലി​ക്ക​ര : 2018-19 വ​ര്‍​ഷ​ത്തി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സ്വ​രാ​ജ് ട്രോ​ഫി​ക്കു ര​ണ്ടാം സ്ഥാ​ന​ത്തി​ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ര്‍​ഹ​മാ​യി.

പ​ദ്ധ​തി -ഇ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ലും മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച​താ​ണ് തെ​ക്കേ​ക്ക​ര​യെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​ക്കി​യ​ത്. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തി​ന​നു​സൃ​ത​മാ​യി അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം സാ​ധ്യ​മാ​ക്കി​യാ​ണ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നൂ​റു ശ​ത​മാ​നം തുക​യും ചെ​ല​വ​ഴി​ച്ച​ത്. പൂ​ര്‍​ണ​മാ​യി ത​രി​ശാ​യി​കി​ട​ന്ന നൂ​റ് ഹെ​ക്‌​ട​ര്‍ സ്ഥ​ല​ത്ത് നെ​ല്‍​കൃ​ഷി ന​ട​ത്തി ജ​ന​കീ​യ പ​ങ്കാ​ളി​ത്വ​ത്തോ​ടെ മി​ക​ച്ച വി​ള​വെ​ടു​പ്പ് ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞു. സ​മ​ഗ്ര കാ​ര്‍​ഷി​ക വി​ക​സ​ന​ത്തി​നാ​യി വി​വ​ര​വ്യൂ​ഹ ഭൂ​പ​ട സ​ര്‍​വേ​ക്കു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളും പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ചു.

പ​ദ്ധ​തി വി​ഹി​ത​മാ​യി 7,73,85,295 രൂ​പ​യാ​ണ് ഇ​ക്ക​ല​യ​ള​വി​ല്‍ പ​ഞ്ചാ​യ​ത്ത് ചി​ല​വ​ഴി​ച്ച​ത്. സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക​ളും സ്മാ​ര്‍​ട്ട് ക്ലാ​സ്‌​റൂ​മു​ക​ളും ഒ​രു​ക്കി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും മി​ക​വു തെ​ളി​യി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല ല​ക്ഷ്മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്കു ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ.​കെ. സി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി​യും ചേ​ര്‍​ന്നു ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​ര​സ്കാ​ര​ത്തി​നു വ​ഴി​യാ​യി.