സ്റ്റേ​ഡി​യ​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​ക​ൾ​ക്കു തീ​പി​ടി​ച്ചു, ലക്ഷങ്ങളുടെ നഷ്ടം
Friday, February 14, 2020 10:41 PM IST
ആ​ല​പ്പു​ഴ: ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​ക​ൾ​ക്കു തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പു​ക​ഞ്ഞു​ക​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത് ഇ​ന്ന​ലെ ത​ടി​ക​ളി​ൽ ആ​ളി​പ്പ​ട​ർ​ന്നു. സ​മീ​പ​ത്തു മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടു ക​ത്തി​ച്ച​തി​ൽ നി​ന്നാ​ണ് ത​ടി​ക​ളി​ലേ​ക്കു തീ ​പ​ട​ർ​ന്ന​ത്. ര​ണ്ടു​മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​തി​ന​ഞ്ചോ​ളം ത​വ​ണ എ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​വ​രെ അ​ഞ്ചു​ത​വ​ണ ഫ​യ​ർ എ​ൻ​ജി​നു​ക​ൾ ഇ​വി​ടെ എ​ത്തി​യി​രു​ന്നു. ത​ടി​ക​ളി​ൽ തീ​പി​ടി​ച്ച് പു​ക​ഞ്ഞു​ക​ത്തു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും പ​റ​യു​ന്ന​തും.

മാ​ലി​ന്യം ഇ​തി​നു സ​മീ​പം കൊ​ണ്ടി​ട്ട ശേ​ഷം ആ​രോ തീ​കൊ​ളു​ത്തി​യ​താ​ണ് പ്ര​ശ്നം സൃ​ഷ‌്ടി​ച്ച​ത്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലു​ള്ള​വ​രും ആ​ശ​ങ്ക​യി​ലാ​ണ്. തീ​പ​ട​ർ​ന്ന് വീ​ട്ടി​ലേ​ക്കെ​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ ഉ​റ​ക്കം പോ​ലും ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​രും. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി ഇ​വി​ടെ തീ​പി​ടി​ക്ക​ലും കെ​ടു​ത്ത​ലും ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ര​ങ്ങ​ൾ മാ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടും ആ​രും തിരിഞ്ഞു നോക്കിയി​ല്ലെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ എ​ത്തി തീ ​കെ​ടു​ത്തി പോ​യാ​ലും അ​ടി​യി​ലെ ക​ന​ലി​ൽ നി​ന്നും വീ​ണ്ടും പു​ക​യു​യ​രും. ഏ​റെ താ​മ​സി​യാ​തെ ക​ത്തു​ക​യും ചെ​യ്യു​മെ​ന്ന​താ​ണ് അ​വ​സ്ഥ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ വീ​ടു​ക​ളി​ലേ​ക്കു തീ​പ​ട​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ ഇ​രി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​ലി​യ ത​ടി​ക​ൾ ഏ​റെ ക​ത്തി​ന​ശി​ച്ച​താ​യും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. വൈ​കു​ന്നേ​ര​ത്തോ​ടെ നാ​ലു ഫ​യ​ർ എ​ൻ​ജി​നു​ക​ൾ എ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി. പി​ന്നീ​ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ര​ക്ക​ഷ​ണ​ങ്ങ​ൾ മ​റി​ച്ചി​ട്ട് തീ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​വും രാ​ത്രി വൈ​കി​യും ന​ട​ത്തി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സി​ന്‍റെ​യും സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

ക​നാ​ൽ​ക്ക​ര​യി​ൽ നി​ന്നും വെ​ട്ടി​യ മ​ര​ങ്ങ​ളാ​ണ് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം കൊ​ണ്ടു​പോ​യി ഇ​ട്ടി​രു​ന്ന​ത്. ക​നാ​ൽ​ക്ക​ര​യി​ൽ കി​ട​ന്നു ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഇ​വ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം നി​ക്ഷേ​പി​ച്ച​തും. ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​താ​ണ് ഈ ​ത​ടി​ക​ളെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി പോ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​തി​വി​ടെ നി​ക്ഷേ​പി​ച്ച​തെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്നു​ദി​വ​സ​മാ​യി സ​മീ​പ​വാ​സി​ക​ൾ ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും അ​തി​നാ​ൽ തീ ​കെ​ടു​ത്തി​യ ശേ​ഷം എ​ത്ര​യും പെ​ട്ടെ​ന്നു​ത​ന്നെ ത​ടി​ക​ൾ ഇ​വി​ടെ നി​ന്നും മാ​റ്റ​ണ​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​റോ​ടും ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റോ​ടും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. വലി​യ ത​ടി​ക​ളടക്കം ക​ത്തി​ന​ശി​ച്ച​തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​വു​മു​ണ്ടാ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.