ആ​ല​പ്പു​ഴ ബൈ​പാ​സ് : ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ
Friday, February 14, 2020 10:41 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ര​ണ്ടാം ആ​ർ​ഒ​ബി​യു​ടെ ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന കു​തി​ര​പ്പ​ന്തി സ​ന്ദ​ർ​ശി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ര​ണ്ടാം ആ​ർ​ഒ​ബി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്രൊ​പോ​സ​ൽ റെ​യി​ൽ​വേ​ക്കു ന​ൽ​കാ​നാ​യി ത​യാ​റാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ലെ ഡി​പി​ആ​റി​ൽ (ഡീ​റ്റെ​യി​ൽ​ഡ് പ്രോ​ജ​ക്ട് പ്ലാ​നിം​ഗ്) സ​ർ​വീ​സ് റോ​ഡും ലൈ​റ്റു​ക​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​തി​നു വേ​ണ്ട അ​ത്യാ​വ​ശ്യ ഫ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ട​ക്കു​മെ​ന്നും ലൈ​റ്റു​ക​ൾ കെ​ൽ​ട്രോ​ണ്‍ വ​ഴി വാ​ങ്ങു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ക​ള​ക്‌​ട​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മൂ​ന്നു​മീ​റ്റ​ർ സ​ർ​വീ​സ് റോ​ഡ് ഇ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ബൈ​പാ​സി​ന് താ​ഴെ ര​ണ്ടു വ​ശ​ത്താ​യു​ള്ള 45 മീ​റ്റ​ർ കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചു ചെ​ടി​ക​ൾ ന​ട്ടു ഭം​ഗി​യാ​യി പ​രി​പാ​ലി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ പാ​ത വി​ഭാ​ഗ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. ബൈ​പാ​സ് ക​മ്മീ​ഷ​ൻ ചെ​യ്ത​തി​നു ശേ​ഷം ക​ട​പ്പു​റം ഭാ​ഗ​ത്ത് താ​ഴെ​യാ​യി ദീ​പാ​ല​ങ്കാ​രം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​ലോ​ചി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. എ.​എം. ആ​രി​ഫ് എം​പി, ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡോ. ​എ. സി​നി എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.