കൊ​റോ​ണ: നി​രീ​ക്ഷ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
Friday, February 14, 2020 10:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് നി​രീ​ക്ഷ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ഡോ​ക്‌​ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചി​ട്ട​യാ​യ സേ​വ​ന​വും പി​പി​ഇ കി​റ്റ്, മാ​സ്ക്, അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കി​യ​താ​യി അ​വ​ർ പ​റ​ഞ്ഞു. കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വ​കു​പ്പി​നു കീ​ഴി​ലെ ഫീ​ൽ​ഡ് ഔ​ട്ട് റീ​ച്ച് ബ്യൂ​റോ, ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ’നോ​വ​ൽ കൊ​റോ​ണ വൈ​റ​സ്- മി​ഥ്യ​യും യാ​ഥാ​ർ​ഥ്യ​വും’ എ​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ച​വ​ർ​ക്കു ഭ​ക്ഷ​ണം ഉ​ൾ​പ്പെടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ആവ​ശ്യ​മെ​ങ്കി​ൽ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​നു സ​ർ​ക്കാ​രി​ൽ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടേ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും സം​ശ​യ​ങ്ങ​ൾ​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​റു​പ​ടി ന​ൽ​കി. ഫീ​ൽ​ഡ് ഔ​ട്ട് റീ​ച്ച് എ​ക്സി​ബി​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ.​സി. പൊ​ന്നു​മോ​ൻ, ജി​ല്ല സ​ർ​വ​യ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​പ്രീ​തി, ജി​ല്ല മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ പി.​എ​സ്. സു​ജ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​യു. ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.