വ​യോ​ജ​ന ക്ഷേ​മ​ത്തി​ന് വ​യോ​ജ​ന​വാ​ടി
Friday, February 14, 2020 10:41 PM IST
ആ​ല​പ്പു​ഴ: വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഒ​ത്തു​കൂ​ടാ​നൊ​രി​ടം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ വ​യോ​ജ​ന​വാ​ടി ആ​രം​ഭി​ച്ചു. പ്രാ​യ​മാ​യ​വ​ർ​ക്ക് സ​മ​പ്രാ​യ​ക്കാ​രോ​ടൊ​പ്പം ഒ​ത്തു​കൂ​ടി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും പോ​ഷ​കാ​ഹാ​ര​വും മാ​ന​സി​കോ​ല്ലാ​സ​വും ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി. നാ​ലാം​വാ​ർ​ഡ് സ്നേ​ഹ​വീ​ടി​നു സ​മീ​പം പ​ഞ്ചാ​യ​ത്തു​വ​ക സ്ഥ​ല​ത്താ​ണ് വ​യോ​ജ​ന​വാ​ടി നി​ർ​മR​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം.
ക​സേ​ര, ഫാ​ൻ, വാ​യ​ന​ശാ​ല, കാ​രം​സ് ബോ​ർ​ഡ്, ചെ​സ് തു​ട​ങ്ങി​യ​വ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പോ​ക്ഷ​ക സ​മൃ​ദ്ധ ഭ​ക്ഷ​ണ​വും ഇ​വി​ടെ നി​ന്നു ല​ഭി​ക്കും.​പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. വ​യോ​ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ൻ കൗ​ണ്‍​സലിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കും. ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 12.5ല​ക്ഷം രൂ​പ​യും ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ 80,000 രൂ​പ​യും ചെ​ല​വ​ഴി​ച്ച് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ണ്ട​ര​ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്.
ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി​ശ്വം പ​ട​നി​ലം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.