തി​രു​നാ​ളിനു നാ​ളെ തുടക്കം
Wednesday, January 29, 2020 10:38 PM IST
ചെ​ങ്ങ​ന്നൂ​ർ: വ​ന​വാ​തു​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ റോ​മ​ൻ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം നാ​ളെ​മു​ത​ൽ ര​ണ്ടു​വ​രെ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30 നു ​കൊ​ടി​യേ​റ്റ് ക​ർ​മം ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റ​ന്മു​ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ച​ർ​ച്ച് വി​കാ​രി ഫാ. ​ജി​ജോ ഭാ​ഗ്യോ​ദ​യം മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, തു​ട​ർ​ന്നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശു​മൂ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ര​ണ്ടി​നു രാ​വി​ലെ 9.30 നു ​ജ​പ​മാ​ല. കു​ർ​ബാ​ന- ഫാ. ​അ​മ​ൽ രാ​ജ് ഫ്രാ​ൻ​സി​സ് മു​ഖ്യ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. കൊ​ടി​യി​റ​ക്ക്.

ക​ർ​ഷ​ക​ര​ക്ഷാ സം​ഗ​മം

തു​റ​വൂ​ർ : കേ​ര​ള കോ​ൺ​ഗ്ര​സ് - എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന ക​ർ​ഷ​ക​ര​ക്ഷാ സം​ഗ​മം വി​ജ​യി​പ്പി​ക്കാ​ൻ അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം തീ​രു​മാ​നി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ത​റ അ​ധ്യ​ക്‌​ഷ​ത വ​ഹി​ച്ചു. ബെ​ന്നി വേ​ല​ശേ​രി, ജോ​സ് കൊ​റ്റി​ല​ങ്ങാ​ട്, ബൈ​ജു ക​ട​വ​ൻ, വ​ക്ക​ച്ച​ൻ, ജോ​സു​കു​ട്ടി ക​രി​യി​ൽ, ജോ​മി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.