തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Wednesday, January 29, 2020 10:37 PM IST
ചേ​ർ​ത്ത​ല: ചാ​ലി​ൽ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ ദ​ർ​ശ​ന തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. ഫെ​ബ്രു​വ​രി മൂ​ന്നി​നു സ​മാ​പി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.45നു ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യു​ടെ വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കൊ​ടി​യേ​റ്റി​ന് മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
നാ​ളെ വാ​ഴ്ച​ദി​നം. രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച. വൈ​കു​ന്നേ​രം 5.30നു ​പ്ര​സു​ദേ​ന്തി​വാ​ഴ്ച. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ഫെ​ബ്രു​വ​രി ഒ​ന്നി​നു വേ​സ്പ​ര​ദി​നം. രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രി​വെ​ഞ്ച​രി​പ്പ്, തി​രു​സ്വ​രൂ​പം വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് ല​ത്തീ​ൻ റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന- ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. ര​ണ്ടി​നു തി​രു​നാ​ൾ​ദി​നം. രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഇ​ടു​ക്കി രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, ഗാ​ന​മേ​ള. മൂ​ന്നി​നു മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം. രാ​വി​ലെ 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ്.