ത​ക​ർ​ന്നുവീ​ഴാ​റാ​യി കാ​ത്തു​നി​ൽ​പ്പു കേ​ന്ദ്രം
Wednesday, January 29, 2020 10:37 PM IST
പൂ​ച്ചാ​ക്ക​ൽ: ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡി​ൽ പൂ​ച്ചാ​ക്ക​ൽ തെ​ക്കേ​ക്ക​ര ബ​സ് കാ​ത്തു​നി​ല്പു​കേ​ന്ദ്രം ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള കാ​ത്തു​നി​ല്പു​പു​ര​യു​ടെ ഭി​ത്തി​ക​ളി​ലും മേ​ൽ​ക്കൂ​ര​യി​ലും കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ൾ ഇ​ള​കി​യും വി​ള്ള​ൽ വീ​ണും ക​ഴി​ഞ്ഞു. ഇ​തി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​വ​ർ​ക്കു സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണി​പ്പോ​ൾ. ഭി​ത്തി​ക​ളി​ലെ വി​ള്ള​ലു​ക​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ്. സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ക​ര​മാ​യ കാ​ത്തു​നി​ല്പു​പു​ര​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ഇ​ട​പെ​ട്ട് പൊ​ളി​ച്ച് ഉ​യ​ർ​ത്തി പു​തു​ക്കി നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. പൂ​ച്ചാ​ക്ക​ൽ പ​ഴ​യ പാ​ല​ത്തി​ലേ​ക്കും പു​തി​യ പാ​ല​ത്തി​ലേ​ക്കും തേ​വ​ർ​വ​ട്ടം ഭാ​ഗ​ത്തേ​ക്കു​മു​ള്ള മൂ​ന്നു​റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന ഇ​വി​ടം ഏ​റെ തി​ര​ക്കു​ള്ള ഭാ​ഗ​മാ​ണ്. ഓ​ട്ടോ​ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളും നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ പാ​ർ​ക്കു ചെ​യ്യാ​റു​ണ്ട്. ജം​ഗ്ഷ​നാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. പൂ​ച്ചാ​ക്ക​ൽ തെ​ക്കേ​ക്ക​ര​യി​ലെ കാ​ത്തു നി​ല്പു​പു​ര​യു​ടെ ശോ​ച്യാ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള വി​ശ്ര​മ​കേ​ന്ദ്രം ഇ​വി​ടെ സ്ഥാ​പി​ക്കു​മെ​ന്നും മു​ൻ എം​എ​ൽ​എ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. പു​തി​യ കാ​ത്തു​നി​ല്പു പു​ര​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ൾ.