ക്വി​സ് ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​രം
Wednesday, January 29, 2020 10:37 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തെ ആ​സ്പ​ദ​മാ​ക്കി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്വി​സ്, ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 9.30 നു ​തി​രു​വ​ന​ന്ത​പു​രം, പാ​ള​യം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ൽ ന​ട​ക്കും.
സ്ഥാ​പ​ന​മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ഓ​രോ ഇ​ന​ത്തി​ലും ഒ​രു​കോ​ള​ജി​ൽ നി​ന്നും പ​ര​മാ​വ​ധി ര​ണ്ടു കു​ട്ടി​ക​ളെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കു. ക്വി​സ് മ​ത്സ​രം ര​ണ്ടു​കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടീ​മാ​യി​ട്ടാ​യി​രി​ക്കും ന​ട​ത്തു​ക. വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ ഇ-​മെ​യി​ൽ, ഫോ​ൺ മു​ഖാ​ന്ത​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പു ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ-​മെ​യി​ൽ: [email protected], ഫോ​ൺ : 0471-2339266, 8921356763, 0471-2331080, 9895445748.