ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്തൃ സേ​വ​ന കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി, പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്
Wednesday, January 29, 2020 10:37 PM IST
മാ​രാ​രി​ക്കു​ളം: ദ​ശാ​ബ്ദ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​സ്.​എ​ൽ പു​രം ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്തൃ സേ​വ​ന​കേ​ന്ദ്രം ഏ​ക​പ​ക്ഷീ​യ​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​രാ​രി​ക്കു​ളം വ​ട​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും. ആ​ദ്യ​പ​ടി​യാ​യി ഭീ​മ ഹ​ർ​ജി ബി​എ​സ്എ​ൻ​എ​ൽ ജി​ല്ലാ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക് ന​ല്കും. 2300 ക​ണ​ക‌്ഷ​ൻ, ബ്രോ​ഡ്ബാ​ന്‍റ്, എ​ഫ്ടി​ടി​എ​ച്ച്, ല​ക്ഷ​ത്തി​ല​ധി​കം ക​ള​ക‌്ഷ​ൻ, കൂ​ടാ​തെ നൂ​റോ​ളം ഡ​യ​റ​ക്‌​ട് സെ​ല്ലിം​ഗ് ഏ​ജ​ന്‍റ് ഇ​ത്ര​യും സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി​യ​ത് ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ​ൻ. ഷൈ​ല​ജ, സെ​ക്ര​ട്ട​റി ഇ.​വി. രാ​ജു എ​ന്നി​വ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​വി​ടെ ജോ​ലി ചെ​യ്ത ഒ​രാ​ൾ വി​ആ​ർ​എ​സ് എ​ടു​ത്ത​തും മ​റ്റൊ​രാ​ൾ ചേ​ർ​ത്ത​ല​യ്ക്ക് സ്ഥ​ലം മാ​റി​പ്പോ​യ​തു​മാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. ട്ര​യി​നി​യെ നി​യ​മി​ച്ചാ​ൽ തീ​രാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളെ ഇ​വി​ടെ ഉ​ള്ളു എ​ന്നി​രി​ക്കെ അ​ധി​കാ​രി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രേ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​സി​നു മു​ന്നി​ൽ ശ​വ​പ്പെ​ട്ടി​യി​ൽ കി​ട​ന്ന് സ​മ​രം ചെ​യ്യാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ക​ണി​ച്ചു​കു​ള​ങ്ങ​ര വാ​ർ​ഡം​ഗം എ​ൻ. ഷൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​വി. രാ​ജു, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, സു​നി​ത ചാ​ർ​ളി, ബി​ന്ദു കാ​ര​യ്ക്കാ​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.