ചാ​ലു​ക​ൾ​ക്ക് ആ​ഴം​കൂ​ട്ടി ക​യ​ർ-​ഭൂ​വ​സ്ത്രം വി​രി​ച്ചു
Wednesday, January 29, 2020 10:35 PM IST
എ​ട​ത്വ: മ​ക​ര​ച്ചാ​ൽ പാ​ട​ത്തെ കാ​ർ​ഷി​ക ജ​ല​സേ​ച​ന മാ​ർ​ഗ​ത്തി​നാ​യി ചാ​ലു​ക​ൾ​ക്ക് ആ​ഴം​കൂ​ട്ടി ക​യ​ർ-​ഭൂ​വ​സ്ത്രം വി​രി​ച്ചു. ത​ല​വ​ടി കൃ​ഷി​ഭ​വ​നി​ലെ മ​ക​ര​ച്ചാ​ൽ പാ​ടം ജ​ല​സേ​ച​ന മാ​ർ​ഗ​ത്തി​ന്‍റെ അ​ഭാ​വം​മൂ​ലം കൃ​ഷി നി​ല​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണു ക​ർ​ഷ​ക​രു​ടെ ശ്ര​മ​ഫ​ല​മാ​യി കൃ​ഷി പു​ന​രാ​രം​ഭി​ച്ച​ത്. ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്പാ​ന​ദി​യി​ൽ നി​ന്നും 450 മീ​റ്റ​റോ​ളം ചാ​ലു​വെ​ട്ടി കൃ​ഷി ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​ള​യ​വും വെ​ള്ള​പ്പൊ​ക്ക​വും ക​ഴി​ഞ്ഞ​തോ​ടെ ചാ​ലു​ക​ൾ എ​ക്ക​ൽ ക​യ​റി നി​ക​ന്നു.

ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യെ​ങ്കി​ലും ചാ​ലു നി​ക​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്കു വെ​ള്ളം ക​യ​റ്റാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ പാ​ട​ത്തേ​ക്കു​ള്ള ചാ​ലു​ക​ൾ​ക്ക് ആ​ഴം​കൂ​ട്ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി ക​യ​ർ-​ഭൂ​വ​സ്ത്രം വി​രി​ച്ച് ചാ​ലു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കു​ക​യും ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​ൽ ചാ​ലു​ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. ഇ​തോ​ടെ മ​ക​ര​ച്ചാ​ൽ പാ​ട​ത്തെ ജ​ല​സേ​ച​ന മാ​ർ​ഗ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വും.