കെ​റോ​ണ​ വൈ​റ​സ്: ക​ണ്‍​ട്രോ​ൾ ​റൂം ആ​രം​ഭി​ച്ചു
Wednesday, January 29, 2020 10:35 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ​വൈ​റ​സ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ലാ​ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശ സി. ​ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ഫോ​ണ്‍: 04772237612.
വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​ത്യേ​കം ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജ​മാ​ക്കി. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ്ര​തി​ക​ളി​ലും നി​രീ​ക്ഷ​ണ​സം​വി​ധാ​നം ശ​ക്ത​മാ​ക്കി പ്ര​ത്യേ​ക നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജീ​വ​ന​ക്കാ​ർ​ക്കു രോ​ഗ​പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു.
പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര​ക​ഴി​ഞ്ഞു അ​സു​ഖ​വു​മാ​യി വ​രു​ന്ന​വ​ർ ക്യൂ ​നി​ൽ​ക്കാ​തെ പ്ര​ത്യേ​കം ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള​ള സം​വി​ധാ​നം സ​ജ്ജ​മാ​ക്കു​ന്ന​തി​നും അ​വ​ർ​ക്കു മാ​സ്ക് ന​ൽ​കു​ന്ന​തി​നു​മു​ള്ള നി​ർ​ദേ​ശം ന​ൽ​കി. ചൈ​ന അ​ട​ക്ക​മു​ള​ള വി​വി​ധ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ൽ എ​ത്തി​യ​വ​ർ പ​നി, ചു​മ, ശ്വാ​സ​ത​ട​സം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ദി​ശ’ ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്, ഫോ​ണ്‍: 04712552056.
ആ​യു​ർ​വേ​ദ, ഹോ​മി​യോ, ഇ​എ​സ്ഐ ഡോ​ക്ട​ർ​മാ​ർ അ​താ​തു ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന മ​റ്റു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക​യും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ൽ. അ​നി​താ​കു​മാ​രി, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ ആ​രോ​ഗ്യ-​ടൂ​റി​സം മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.