സ​പ്ത​തി നി​റ​വി​ൽ ജോ​ഷ്വാ മാ​ർ ഇ​ഗ‌്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
Wednesday, January 29, 2020 10:35 PM IST
പു​ന്ന​മൂ​ട്: സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും സ്നേ​ഹ സ​ഹോ​ദ​ര്യ സൗ​ഹൃ​ദ ബ​ന്ധ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത പ​ങ്കു​വ​ച്ച് സ​പ്ത​തി​യു​ടെ നി​റ​വി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​നും കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. മേ​യ് മാ​സ​ത്തി​ലാ​ണ് സ​പ്ത​തി​യെ​ങ്കി​ലും നാ​മ​ഹേ​തു​ക തി​രു​നാ​ളി​നൊ​പ്പം ബി​ഷ​പ്പി​ന്‍റെ സ​പ്ത​തി​യും മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ൽ ഒ​രു​മി​ച്ചാ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നു വി​ശു​ദ്ധ സ​മൂ​ഹ​ബ​ലി ന​ട​ന്നു.
ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ആ​ല​പ്പു​ഴ ല​ത്തീ​ൻ രൂ​പ​ത ബി​ഷ​പ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം മ​ത​സാ​ഹോ​ദ​ര്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി എ​ല്ലാ​വ​രെ​യും ഒ​ന്നാ​യി ക​ണ്ടു​കൊ​ണ്ടു​ള്ള ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീമി​സ്് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ മ​ഹാ​ത്മ​ജി​യു​ടെ മ​ണ്ണി​നു ക​രു​ത്തു​ണ്ടെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. രാ​ജ്യം എ​ല്ലാ​ക്കാ​ല​ത്തും പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. യു​ദ്ധ​മാ​ക​ട്ടെ ആ​ശ​യ​പ​ര​മാ​യ സം​ഘ​ർ​ഷ​മാ​ക​ട്ടെ ആ ​സ​ന്ദ​ർ​ഭ​ത്തി​ലെ​ല്ലാം അ​തി​നെ അ​തി​ജീ​വി​ച്ച ച​രി​ത്ര​മാ​ണ് രാ​ജ്യ​ത്തി​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ത്തി​ന് ഭാ​ര​ത​ത്തെ ആ​വ​ശ്യ​മു​ണ്ട്. മ​തേ​ത​ര​ത്വ​വും സ​മ​ഭാ​വ​ന​യു​മാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ മു​ഖ മു​ദ്ര​യെ​ന്നും കാ​തോ​ലി​ക്ക ബാ​വ പ​റ​ഞ്ഞു.
പു​ന​രൈ​ക്യ ന​വ​തി​യോ​ട​നു​ബ​ന്ധി​ച്ച് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ ചേ​ത​ന​യു​ടെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ഹാ​ൻ​ഡ് സ​ഹാ​യം പ​ദ്ധ​തി​യി​ൽ 90 രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മ സ​ഭ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, പു​ന​ലൂ​ർ ല​ത്തീ​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​സി​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, സി​എ​സ്ഐ കൊ​ല്ലം​കൊ​ട്ടാ​ര​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്, കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ, ഷെ​വ​ലി​യാ​ർ വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ജോ​ർ​ജ് ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ, മാ​വേ​ലി​ക്ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ണ്മ​ലോ​ട്ട്, സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി കെ. ​ഗം​ഗാ​ധ​ര പ​ണി​ക്ക​ർ, ഫാ. ​മാ​ത്യു​സ് കു​ഴി​വി​ള, ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​നു​മോ​ദ​ന​ങ്ങ​ൾ​ക്ക് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സ്നേ​ഹം​നി​റ​ഞ്ഞ വാ​ക്കു​ക​ളി​ൽ ന​ന്ദി അ​ർ​പ്പി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വി​രു​ന്നും ന​ൽ​കി.