‌ചേ​ർ​ത്ത​ല സെ​വ​ൻ ഹീ​റോ​സി​നും ഫ്ര​ണ്ട്സ് ആ​ല​പ്പു​ഴ​യ്ക്കും കി​രീ​ടം
Wednesday, January 29, 2020 10:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ​സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ ജൂ​ണി​യ​ർ പു​രു​ഷ-​വ​നി​ത ക​ബ​ഡി മ​ത്സ​ര​ത്തി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ത്ത​ല സെ​വ​ൻ ഹീ​റോ​സി​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഫ്ര​ണ്ട്സ് ആ​ല​പ്പു​ഴ​യ്ക്കും കി​രീ​ടം. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ള​ർ​കോ​ട് എ​സ്ഡ​ബ്ല്യു​എ​സ്, ചെ​ന്നി​ത്ത​ല സ​ങ്കീ​ർ​ത്ത​ന എ​ന്നി​വ​രും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വ​ട​ക്കേ​ക്ക​ര സാ​ര​ഥി, പ​റ​വൂ​ർ ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.
ജൂ​ണി​യ​ർ ക​ബ​ഡി മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പു​രു​ഷ​ ടീം: ശ്രാ​വ​ണ്‍​കു​മാ​ർ, സ​ന്ദേ​ശ്, ശ്രീ​ജി​ത്ത്, ആ​കാ​ശ് രാ​ജ്, അ​മ​ൽ കൃ​ഷ്ണ, സം​ഗീ​ത് ബാ​ബു, ശ്രീ​കാ​ന്ത്, കൈ​ലാ​സ്, യ​ദു​കൃ​ഷ്ണ, വി​ജി​ത്, മ​ൻ​സൂ​ർ, എ​സ്. അ​രു​ണ്‍. വ​നി​താ​ടീം: അ​നു​പ​മ പ്ര​സ​ന്ന​ൻ, പി.​വി. ശ്ര​ദ്ധാ​കൃ​ഷ്ണ, നി​മി​ത, ആ​ര്യ, അ​നു​പ​മ, സി.​പി. അ​ഷി​ത, റോ​സ്ലി​ൻ റെ​ജി, പി.​എ​സ്. പൊ​ന്നി, അ​ഭി​കൃ​ഷ്ണ, സി​ജി​ജോ​സ​ഫ്, നി​ജി​ന, കാ​ർ​ത്തി​ക സ​ന്തോ​ഷ്.