ന്യൂ​ന​പ​ക്ഷ ഭ​വ​ന പ​ദ്ധ​തി : മു​ട​ങ്ങി​ക്കി​ട​ന്ന തു​ക ന​ൽ​കാ​ൻ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Wednesday, January 29, 2020 10:35 PM IST
ആ​ല​പ്പു​ഴ: ന്യൂ​ന​പ​ക്ഷ ഭ​വ​ന പ​ദ്ധ​തി വ​ഴി ധ​ന​സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന വി​ധ​വ​യു​ടെ മ​ര​ണ​ശേ​ഷം ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് തു​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​ഒ​സി സ​മ​ർ​പ്പി​ച്ചാ​ൽ ബാ​ക്കി തു​ക​ന​ൽ​കാ​ൻ ക​ള​ക്‌​ട​റേ​റ്റി​ൽ ചേ​ർ​ന്ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ ഉ​ത്ത​ര​വാ​യി. ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. ബി​ന്ദു എം. ​തോ​മ​സാ​ണ് കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച​ത്.

കു​ട്ട​നാ​ട്ട് കാ​വാ​ലം സ്വ​ദേ​ശി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്. ര​ണ്ടു​ഘ​ട്ട​ത്തി​ലാ​യി ര​ണ്ടു​ല​ക്ഷം രൂ​പ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​യി ഇ​തു​വ​രെ ഇ​വ​ർ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ബാ​ക്കി തു​ക ല​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് ക​മ്മീ​ഷ​ൻ മു​ന്പി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

ജീ​വ​നോ​പാ​ധി ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​യി​ൽ നി​ന്നും പ​രാ​തി​യും ക​മ്മീ​ഷ​നു​മു​ന്നി​ൽ എ​ത്തി. വൃ​ദ്ധ​യും വി​ധ​വ​യു​മാ​യ മാ​താ​വും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും 50 ശ​ത​മാ​നം വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നു​മാ​ണ് ഉ​പ​ജീ​വ​ന​ത്തി​നു സ​ഹാ​യം ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മീ​ഷ​നു മു​ന്പി​ൽ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ൽ നി​ന്നു​മി​വ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് ല​ഭി​ക്കു​ന്ന​തി​നാ​യി ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ മു​ന്പാ​കെ അ​പേ​ക്ഷ എ​ത്തി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

അ​ന്ധ​കാ​ര​ന​ഴി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ സി​റ്റിം​ഗി​ൽ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​നി​യും നീ​ണ്ടു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റുകാ​രു​ടെ അ​നാ​സ്ഥ​യു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.​

ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ കേ​സു​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ, ന്യൂ​ന​പ​ക്ഷ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ൽ കൃ​ത്യ​മാ​യി തു​ക ല​ഭി​ക്കാ​ത്ത​ത്, പ്ര​ള​യം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച കേ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക​മ്മീ​ഷ​നു മു​ന്പി​ൽ എ​ത്തി​യ​ത്.

ല​ഭി​ച്ച 14 പ​രാ​തി​ക​ളി​ൽ ഏ​ഴെ​ണ്ണം തീ​ർ​പ്പാ​ക്കി. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നും 11ഉം ​പ​ത്ത​നം​തി​ട്ട​യി​ൽനി​ന്നു മൂ​ന്നും പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി ല​ഭി​ച്ച അ​ഞ്ചു പ​രാ​തി​ക​ൾ റി​പ്പോ​ർ​ട്ടി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ക​മ്മീ​ഷ​ന്‍റെ അ​ടു​ത്ത സി​റ്റിം​ഗ് മാ​ർ​ച്ച് 31നു ​ന​ട​ക്കും.