കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സ് പ​ടി​ക്ക​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം
Tuesday, January 28, 2020 10:40 PM IST
എ​ട​ത്വ: കു​ടി​വെ​ള്ള​ത്തി​നാ​യി എ​ട​ത്വ ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സ് പ​ടി​ക്ക​ൽ കൊ​ടു​പ്പു​ന്ന വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം. കു​ട്ട​നാ​ട്ടി​ലെ ജ​ല​മ​ലി​നീ​ക​ര​ണം മൂ​ലം മാ​ര​ക​രോ​ഗ​ങ്ങ​ൾ അ​ടി​ക്ക​ടി വ​ർ​ധി​ച്ചി​ട്ടും ക​ണ്ണു​തു​റ​ക്കാ​ത്ത ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​സം​ഗ​ത​യ്ക്കെ​തി​രേ കൂ​ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ നി​ന്നും ജാ​ഥ​യാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ എ​ത്തി​യാ​യി​രു​ന്നു ധ​ർ​ണ സം​ഘ​ടി​ച്ച​ത്.

കു​ട​വും ബ​ക്ക​റ്റും പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം മു​ന്നൂ​റോ​ളം പേ​ർ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ സ​മ​ര​സ​മ​തി പ്ര​വ​ർ​ത്ത​ക​രു​മാ​യി ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച ന​ട​ത്തി. കൊ​ടു​പ്പു​ന്ന​യി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പു​ലൈ​ൻ വ​ലി​ച്ച് പൊ​തു​ടാ​പ്പ് സ്ഥാ​പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും, ഇ​തി​നാ​യി ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റെ അ​റി​യി​ച്ച് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

വി​ക​സ​ന സ​മ​തി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. കൃ​ഷ്ണ​ൻ​പോ​റ്റി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി സോ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പോ​ളി തോ​മ​സ്, എ​ട​ത്വ, ത​ല​വ​ടി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദീ​പ ഗോ​പ​കു​മാ​ർ, ബൈ​ജു ജോ​സ​ഫ്, അ​ജി​ത് കു​മാ​ർ പി​ഷാ​ര​ത്ത്, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, ശ​ശീ​ന്ദ്ര​ബാ​ബു, കെ.​പി. ഹ​രി​കു​മാ​ർ, അ​ഡ്വ. സു​ദ​ർ​ശ​ന കു​മാ​ർ, കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, അ​ഡ്വ. അ​നി​ൽ​ബോ​സ്, കു​ര്യ​ൻ ജെ. ​മാ​ത്യു, വാ​സു​ദേ​വ​ൻ പോ​റ്റി, ജെ.​റ്റി. റാം​സെ, ക​മ​ല​മ്മ, വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.