സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും സ​പ്ത​തി​യാ​ഘോ​ഷ സ​മാ​പ​ന​വും
Monday, January 27, 2020 10:45 PM IST
മ​ങ്കൊ​ന്പ്: മു​ട്ടാ​ർ സെ​ന്‍റ്. ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും, സ​പ്ത​തി​യാ​ഘോ​ഷ സ​മാ​പ​ന​വും, സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം 3.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ചു ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ക്കും. നാ​ലി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ സ​പ്ത​തി സ​ന്ദേ​ശ​വും, മു​ൻ എം​എ​ൽ​എ ഡോ. ​കെ.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​എ​ബ്ര​ഹാം ത​യ്യി​ൽ, എ​ട​ത്വ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി, ഫാ. ​ചെ​റി​യാ​ൻ.​പി. വ​ർ​ഗീ​സ്, ഫാ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്, എ​സ്എ​ബി​എ​സ് വി​കാ​ർ പ്ര​വി​ൻ​ഷ്യാ​ൾ മ​ദ​ർ റോ​സ് കു​ന്ന​ത്തു​പു​ര​യി​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ശോ​ക​ൻ, മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​സ​ഫ്, ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന സ്കൂ​ൾ വാ​ർ​ഷി​ക സ​മ്മേ​ള​നം ച​ല​ച്ചി​ത്ര​താ​രം കൈ​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​എ​ബ്ര​ഹാം ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.