ആ​ര്‍​ഒ​ബി​യു​ടെ ആ​ദ്യ ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ച്ചു
Monday, January 27, 2020 10:45 PM IST
ആ​ല​പ്പു​ഴ: ബൈ​പ്പാ​സി​ന്‍റെ മാ​ളി​ക​മു​ക്ക് ജം​ഗ്ഷ​നി​ലു​ള്ള ഒ​ന്നാ​മ​ത്തെ റെ​യി​ല്‍​വേ ഓ​വ​ര്‍​ബ്രി​ഡ്ജി​ന്‍റെ ആ​ദ്യ ഗ​ര്‍​ഡ​ര്‍ സ്ഥാ​പ​നം ഇ​ന്ന​ലെ ന​ട​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ.​എം. ആ​രി​ഫ് എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്‌​ട​റ്റി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ റ​യി​ല്‍​വേ​യു​ടെ​യും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഏ​പ്രി​ല്‍ 30 - ഓ​ടെ ബൈ​പ്പാ​സി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ച്ച​ത്. ഇ​തി​നാ​യി പു​ല​ര്‍​ച്ചെ 1.30 മു​ത​ല്‍ 3.30 വ​രെ ഈ ​ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള റെ​യി​ല്‍​ഗ​താ​ഗ​തം ബ്ലോ​ക്ക് ചെ​യ്തു. ആ​ദ്യ ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ച്ച​തോ​ടെ ഇ​നി നാ​ല് ഗ​ര്‍​ഡ​റു​ക​ള്‍ കൂ​ടി ഇ​വി​ടെ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. 30 വ​രെ​യാ​ണ് റെ​യി​ല്‍ ഗ​താ​ഗ​തം ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി റെ​യി​ല്‍​വേ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ​മീ​പ​ത്തെ സ​ര്‍​വീ​സ് റോ​ഡു​ക​ളി​ല്‍ രാ​ത്രി​കാ​ല​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബൈ​പ്പാ​സ് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ മ​ന്ത്രി ജി. ​സു​ധാ​ക​ര​നും എ.​എം. ആ​രി​ഫ് എം​പി​യും സ​തേ​ണ്‍ റെ​യി​ല്‍​വേ ഉ​ന്ന​താ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ച്ച് റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.