മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം അ​തി​രൂ​ക്ഷം
Monday, January 27, 2020 10:44 PM IST
മ​ങ്കൊ​ന്പ്: മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​കു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ത്ര​ക്ക​രി പ്ര​ദേ​ശ​ത്താ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, 11, 12, 13 വാ​ർ​ഡു​ക​ൾ ഉ​ൾ​പെ​ടു​ന്ന മി​ത്ര​ക്ക​രി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി കു​ടി​വെ​ള​ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​റ്റു കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ വെ​ള്ള​മി​ല്ലാ​തെ പ​ര​ക്കം പാ​യു​ക​യാ​ണ്. തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​ർ അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് മൂ​ന്നു കോ​ള​നി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 25 ഓ​ളം കു​ടും​ബ​ങ്ങ​ളു​ള്ള പ​ട്ടി​ക​ജാ​തി കോ​ള​നി​യും വേ​ന​ലാ​രം​ഭി​ക്കും മു​ന്പു ത​ന്നെ വ​ര​ൾ​ച്ച​യു​ടെ ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​തു​ട​ങ്ങി.
നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മി​ത്ര​മ​ഠം കോ​ള​നി, ഇ​രു​പ​തി​ൽ​ചി​റ പ​ട്ടി​ക​ജാ​തി കോ​ള​നി, പ​ന്ത്ര​ണ്ടി​ൽ ല​ക്ഷം​വീ​ട് കോ​ള​നി, വാ​ട​പ്പ​റ​ന്പ് ക​ലു​ങ്ക് തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന​ത്. പ​ള്ളി​ക്കൂ​ട്ടു​മ്മ ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ആ​ഴ്ച​ക​ളാ​യി പ്ര​ദേ​ശ​ത്തേ​യ്ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​ക്കി ചു​രു​ക്കി​യ​ത്. എ​ന്നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി നേ​ര​ത്തെ ഓ​വ​ർ ഹെ​ഡ് ടാ​ങ്ക് നി​ർ​മി​ച്ചി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ത​ര​ണ ലൈ​നു​ക​ളും ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട. നീ​രേ​റ്റു​പു​റ​ത്തു​നി​ന്നും മു​ട്ടാ​ർ ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ വെ​ള​ളം നി​റ​ച്ച് പ്ര​ദേ​ശ​ത്തു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തു ന​ട​പ്പി​ലാ​ക്കും വ​രെ വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.