സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ന്‍റെ സ​ര്‍​വേ; ശ​രി​യാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം
Monday, January 27, 2020 10:44 PM IST
ആ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് (സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ്) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള സ​ര്‍​വേ​ക​ള്‍ ന​ട​ത്തു​ന്നു. മു​ഖ്യ​മ​ന്ത്രി കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ലാ​നിം​ഗ് ആ​ന്‍​ഡ് എ​ക്ക​ണോ​മി​ക് അ​ഫ​യേ​ഴ്സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഈ ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശാ​സ്ത്രീ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ന​ഗ​ര-​ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു പാ​ര്‍​പ്പി​ട​ങ്ങ​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വീ​ടു​ക​ള്‍ /സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ദേ​ശീ​യ സാ​മ്പി​ള്‍ സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു.
കാ​ര്‍​ഷി​ക സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​ര്‍​വേ ന​മ്പ​രു​ക​ളി​ല്‍ നി​ന്നും ഭൂ​മി​യു​ടെ വി​നി​യോ​ഗം, കാ​ര്‍​ഷി​ക വി​ള​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍, വി​വി​ധ ഇ​നം കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന ചെ​ല​വ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ശേ​ഖ​രി​ക്കു​ന്നു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ മൊ​ത്ത, ചി​ല്ല​റ വി​ല​നി​ല​വാ​രം, കെ​ട്ടി​ട​നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​നി​ല​വാ​രം, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, ഉ​ത്പാ​ദ​ന ചെ​ല​വ് എ​ന്നി​വ​യെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ശേ​ഖ​ര​ണം, ക​ര്‍​ഷ​ക​നു കൃ​ഷി​യി​ട​ത്തി​ല്‍ ല​ഭി​ക്കു​ന്ന കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും മൊ​ത്ത-​ചി​ല്ല​റ വി​ല​നി​ല​വാ​രം, ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി സം​ബ​ന്ധ​മാ​യ വി​ല​ശേ​ഖ​ര​ണം.
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി​യ സ​ര്‍​വേ​ക​ള്‍ വ​കു​പ്പ് നി​ര​ന്ത​രം ന​ട​ത്തി വ​രി​ക​യാ​ണ്. ഏ​തെ​ങ്കി​ലും വ്യ​ക്തി​യി​ല്‍ നി​ന്നോ കു​ടും​ബ​ത്തി​ല്‍ നി​ന്നോ ഇ​ത്ത​രം സ​ര്‍​വേ​ക​ളി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തും മ​റ്റാ​ര്‍​ക്കും ന​ല്‍​കു​ന്ന​തു​മ​ല്ല.
ഇ​ത്ത​രം സ​ര്‍​വേ​ക​ളി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ക​സ​നോ​ന്‍​മു​ഖ ആ​സൂ​ത്ര​ണ​ത്തി​നും ന​യ രൂ​പീ​ക​ര​ണ​ത്തി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും സ​മീ​പി​ക്കു​ന്ന സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ശ​രി​യാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി നാ​ടി​ന്‍റെ പു​രോ​ഗ​തി​യി​ല്‍ പ​ങ്കു​ചേ​ര​ണ​മെ​ന്നും ഇ​ത്ത​രം സ​ര്‍​വേ​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ 'പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ (സി​എ​എ), എ​ന്‍​ആ​ര്‍​സി, എ​ന്‍​പി​ആ​ര്‍ എ​ന്നി​വ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു സാ​മ്പ​ത്തി​ക സ്ഥി​തി​വി​ര​ക്ക​ണ​ക്ക് വ​കു​പ്പ് ആ​ല​പ്പു​ഴ ജി​ല്ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ശ്രീ​കു​മാ​ര്‍ അ​റി​യി​ച്ചു.