ശാ​സ്ത്ര മെ​ഗാ​പ്ര​ദ​ർ​ശ​നം
Monday, January 27, 2020 10:44 PM IST
ചേ​ർ​ത്ത​ല: വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്ര​ബോ​ധ​വും സ​ർ​ഗ​വാ​സ​ന​യും സാ​ഹി​ത്യ അ​ഭി​രു​ചി​യും വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ 31 ന് ​സാ​വി​ഷ്കാ​ര എ​ന്ന പേ​രി​ൽ മെ​ഗാ​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും. ശാ​സ്ത്ര - സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്. രാ​വി​ലെ 9.30 ന് ​നൈ​പു​ണ്യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബൈ​ജു ജോ​ർ​ജ് പൊ​ന്തോ​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മ​റ്റ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ നോ​യ​ൽ റോ​സ് അ​റി​യി​ച്ചു.

ഏ​ക​ദി​ന​പ​രി​ശീ​ല​നം

ചേ​ർ​ത്ത​ല: ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യും കി​ല​യും ചേ​ര്‍​ന്ന് ദു​ര​ന്ത​നി​വാ​ര​ണ ഏ​ക​ദി​ന​പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ഏ​തു​വി​ധ ദു​ര​ന്ത​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ചെ​യ​ര്‍​മാ​ന്‍ വി.​ടി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശ്രീ​ലേ​ഖാ​നാ​യ​ര്‍, സി​ന്ധു​ബൈ​ജു, ലീ​ന​രാ​ജു, ബി. ​ഭാ​സി, ജ്യോ​തി​മോ​ള്‍, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഐ​സ​ക് മാ​ട​വ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.