ദ​ർ​ശ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, January 27, 2020 10:44 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും ദ​ർ​ശ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് ബം​ഗ്ലാ​വു​പ​റ​ന്പി​ൽ, ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര, ഫാ. ​വ​ർ​ഗീ​സ് പ്ലാം​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് പു​തി​യി​ടം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. പ്ര​സു​ദേ​ന്തി കെ.​എം. ചാ​ക്കോ കു​ന്നേ​ൽ​കൊ​ച്ചു​പ​റ​ന്പ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ രാ​ജു പു​ന്ന​പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഫെ​ബ്രു​വ​രി ര​ണ്ടി​ന് തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 9.30 ന് ​തി​രു​നാ​ൾ റാ​സ, സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം. എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ചെ 5.45 ന് ​സ​പ്രാ, കു​ർ​ബാ​ന, ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം. ഇ​ന്ന് സെ​മി​ത്തേ​രി ദ​ർ​ശ​നം, നാ​ളെ വൈ​കു​ന്നേ​രം വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 30 ന് ​പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, 31 ന് ​ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ക​പ്ലോ​ൻ വാ​ഴ്ച എ​ന്നി​വ​യാ​ണ് പ്ര​ധാ​ന തി​രു​ക​ർ​മ്മ​ങ്ങ​ൾ. ഫാ. ​വ​ർ​ഗീ​സ് എ​ട​ച്ചേ​ത്ര, ഫാ. ​ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തും​പ​റ​ന്പി​ൽ, ഫാ. ​ചെ​റി​യാ​ൻ ക​ക്കു​ഴി, ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​വേ​ലി​ൽ, ഫാ.​വ​ർ​ഗീ​സ് പ്ലാം​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് ചെ​ന്പി​ല​കം, ഫാ. ​തോ​മ​സ് പാ​റ​ത്താ​നം, ഫാ. ​ബി​ജോ​യി അ​റ​യ്ക്ക​ൽ, ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ എ​ന്നി​വ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​രാ​കും.