വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​നം : ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി
Saturday, January 25, 2020 10:56 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി, ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത 14 പേ​രു​ടെ​യും ഉ​ട​ന​ടി ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മൂ​ന്നു​പേ​രു​ടെ​യും സൂ​ക്ഷ്മ പ​രി​ശോ​ധ​യി​ലു​ള്ള അ​ഞ്ചു​പേ​രു​ടെ​യും ഒ​ഴി​കെ​യു​ള്ള എ​ട്ട് ഉ​ട​മ​ക​ളു​ടെ സ്ഥ​ലം 4.1 ആ​ർ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​വ​ല വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​രം സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും പു​ന​ര​ധി​വാ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ 2017 ഉ​ത്ത​ര​വ് പ്ര​കാ​രം 850 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ആ​കെ 30 സ്ഥ​ല​മു​ട​മ​ക​ളി​ൽ നി​ന്നാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത്. 14 പേ​രു​ടെ പ്ര​മാ​ണം ഇ​തി​ന​കം സ​ർ​ക്കാ​രി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ഞ്ചു​ സ്ഥ​ലം ഉ​ട​മ​ക​ൾ സ​മ​ർ​പ്പി​ച്ച ആ​ധാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ലാ​ണ്. മൂ​ന്നു​പേ​രു​ടെ ആ​ധാ​രം ത​യാ​റാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി കൈ​മാ​റി​യി​ട്ടു​ണ്ട്.

ശേ​ഷി​ക്കു​ന്ന എ​ട്ടു​പേ​രു​ടെ ഭൂ​മി​യാ​ണ് ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്. ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ആ​ക്ട് പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖേ​ന​യു​ള്ള അ​നു​മ​തി ഇ​തി​ന​കം ല​ഭ്യ​മാ​യിക്കഴി​ഞ്ഞി​ട്ടു​ണ്ട്. തു​ട​ർ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു നി​ർ​ദ്ദേ​ശം ന​ൽ​കി. നി​ല​വി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും അ​തേ​സ​മ​യം ത​ന്നെ ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നു പോ​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.