പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Friday, January 24, 2020 10:50 PM IST
ആ​ല​പ്പു​ഴ: ഗ​വ. മു​ഹ​മ്മ​ദ​ൻ​സ് ഹൈ​സ്കൂ​ളി​ലെ 1984-85 ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ക്ലാ​സ്മേ​റ്റ്സ്-85​ന്‍റെ ഒ​ത്തു​ചേ​ര​ലും ഗു​രു​ക്ക​ൻ​മാ​രെ ആ​ദ​രി​ക്ക​ലും ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ആ​സി​ഫ് സേ​ട്ട് അ​ധ്യ​ക്ഷ​നാ​കും. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ.​എം. നൗ​ഫ​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക കൊ​ച്ചു​റാ​ണി വി​ല്യം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ റ​ഫ്സീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ജീ​ബ് അ​ലി, ഷാ​ജി എ​സ്. ഭാ​സ്ക​ര​ൻ, ന​വാ​സ് റ​ഷീ​ദ്, ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ റൈ​ൻ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഇ​സ്മ​യി​ൽ ഖാ​നെ ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രോ​ടൊ​പ്പം ആ​ദ​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.