ബെ​ൽ ഓ​ഫ് ഫെ​യ്ത്ത്‌ : ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, January 24, 2020 10:50 PM IST
ആ​ല​പ്പു​ഴ : ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​മൈ​ത്രി പോ​ലീ​സ് ആ​വി​ഷ്ക​രി​ക്കു​ന്ന ബെ​ൽ ഓ​ഫ് ഫെ​യി​ത്ത്‌, ഹോ​ട്ട് ലൈ​ൻ സി​സ്റ്റം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു നടക്കും.
ആ​ല​പ്പു​ഴ റോ​ട്ട​റി ക്ല​ബ് ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​നു പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉദ്ഘാനടനം നിർവഹിക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.