തി​രു​നാ​ളി​നു തു​ട​ക്ക​ം
Friday, January 24, 2020 10:50 PM IST
മ​ങ്കൊ​മ്പ് : വേ​ഴ​പ്ര സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ പൗ​ലോ​സി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​ം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.30 നു ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​തോ​മ​സ് ക​ന്യാ​ക്കോ​ണി​ൽ. 6.45 ന് ​വേ​ഴ​പ്ര ജം​ഗ്ഷ​ൻ കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, നേ​ർ​ച്ച​പ്പു​ഴു​ക്ക് വെ​ഞ്ച​രി​പ്പ്. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന - ഫാ. ​പ്ര​വീ​ൺ കൊ​ട​വ​ന. 11.30 നു ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

വൈ​ദ്യു​തി മു​ട​ങ്ങും

ച​മ്പ​ക്കു​ളം : ച​മ്പ​ക്കു​ളം ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ മ​ണി​മ​ല​മു​ട്ട്, ചാ​ങ്ങ​യി​ൽ, ചേ​ലേ​കാ​ട്, ര​വി​മ​ന്ദി​രം, നെ​ൽ​പ്പു​ര​മ​ഠം, കൊ​ട്ടാ​രം, മു​ണ്ടു​കാ​ട്, പ​വ്വം, പോ​രൂ​ക്ക​ര, ച​മ്പ​ക്കു​ളം ഹോ​സ്പി​റ്റ​ൽ എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.