സം​സ്ഥാ​ന​ത​ല ക​ബ​ഡി മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി എ​ട്ടി​നും ഒ​ന്പ​തി​നും
Thursday, January 23, 2020 10:42 PM IST
ആ​ല​പ്പു​ഴ: ബീ​ച്ച് ഗെ​യിം​സ് 2019 ന്‍റെ ഭാ​ഗ​മാ​യു​ള്ള സം​സ്ഥാ​ന​ത​ല ക​ബ​ഡി മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ന​ട​ത്തും. ഇ​തു സം​ബ​ന്ധി​ച്ച സം​ഘാ​ട​ക സ​മി​തി​യോ​ഗം ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്നു. പു​രു​ഷ വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ 14 ടീ​മു​ക​ൾ വീ​തം ആ​കെ 28 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. 26 മ​ത്സ​ര​ങ്ങ​ളാ​ണ് ആ​കെ​യു​ള്ള​ത്.
സം​സ്ഥാ​ന​ത​ല ക​ബ​ഡി മ​ത്സ​ര​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി 31ന് ​വൈ​കു​ന്നേ​രം 6.30 നു ​ക​ട​ൽ​ത്തീ​ര ദീ​പ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ഫെ​ബ്രു​വ​രി ഏ​ഴി​നു രാ​വി​ലെ കൂ​ട്ട​യോ​ട്ട​വും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.എ​ട്ടി​ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു മു​ന്നോ​ടി​യാ​യി ക​ള​രി, പ​ഞ്ച​ഗു​സ്തി പ്ര​ദ​ർ​ശ​ന മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.