ര​ക്ത​ദാ​ന ബോ​ധ​വ​ത്ക​ര​ണ യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം
Thursday, January 23, 2020 10:42 PM IST
ആ​ല​പ്പു​ഴ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ബ്ള​ഡ് ഡോ​ണേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​ത​ത്വ​ത്തി​ൽ 2019 ന​വം​ന്പ​ർ ഏ​ഴി​നു കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് ജ​യ​ദേ​വ് റാ​വു​ത്തു ആ​രം​ഭി​ച്ച ര​ക്ത​ദാ​ന ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ സ​വാ​രി​ക്ക് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ഐ​എം​എ അ​ങ്ക​ണ​ത്തി​ൽ വ​ര​വേ​ല്പ് ന​ൽ​കി.
ഒ​റീ​സ, ആ​ന്ധ്ര, ത​മി​ഴ്നാ​ട് സം​സ്ഥാ​ന പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ പ​ര്യ​ട​നം ക​ഴി​ഞ്ഞാ​ണ് ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​ത്. 560 ര​ക്ത​ദാ​ന സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു​വെ​ന്ന് ജ​യ​ദേ​വ് റാ​വു​ത്ത് പ​റ​ഞ്ഞു.
ആ​ല​പ്പു​ഴ​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്ക് ഐ​എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​പി. മു​ഹ​മ്മ​ദ്. ഡോ. ​പി.​ടി സ​ക്ക​റി​യ, ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​നാ​സ​ർ, ഡോ. ​എ​ൽ.​സി. വ​ർ​ക്കി, ഡോ. ​ഹ​രി​പ്ര​സാ​ദ്, ഡോ. ​മ​ദ​ന മോ​ഹ​ന​ൻ നാ​യ​ർ, ഡോ. ​മ​ധു​ക്ക​ർ പൈ​ഡോ, സീ​താ​രാ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.