ഗാ​ന്ധി​സ്മൃ​തി ചി​ത്ര പ്ര​ദ​ർ​ശ​നം
Thursday, January 23, 2020 10:42 PM IST
ആ​ല​പ്പു​ഴ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ആ​ദ്യ​കാ​ല ജീ​വി​തം മു​ത​ൽ ഗാ​ന്ധി​ജി വെ​ടി​യേ​റ്റു മ​രി​ക്കു​ന്ന​തു​വ​രെ​യു​ള്ള വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ സം​ഭ​വ പ​ര​ന്പ​ര​ക​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ചി​ത്ര​പ്ര​ദ​ർ​ശ​നം ക​ള​ക്‌​ട​റേ​റ്റി​ൽ ന​ട​ത്തി. ഗാ​ന്ധി​സ്മൃ​തി 2020 നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​ല​പ്പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​മാ​യ30 മു​ത​ൽ 151ാം ജ​ന്മ​വാ​ർ​ഷി​ക ദി​ന​മാ​യ ഒ​ക്‌​ടോ​ബ​ർ ര​ണ്ടു​വ​രെ​യാ​ണ് ’ഗാ​ന്ധി​സ്മൃ​തി 2020’ എ​ന്ന പേ​രി​ൽ ജി​ല്ല​യി​ലു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ് ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ചി​ത്ര​ങ്ങ​ൾ​ക്കെ​പ്പം അ​വ​യു​ടെ വി​വ​ര​ണ​വും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. ഗാ​ന്ധി​ജി​യു​ടെ ഇം​ഗ്ല​ണ്ട് സ​ന്ദ​ർ​ശ​നം, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ ഗാ​ന്ധി, ഉ​പ്പ് സ​ത്യാ​ഗ്ര​ഹം, നി​സ്സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം, ക്വി​റ്റ് ഇ​ന്ത്യ പ്ര​ക്ഷോ​ഭം, ഗാ​ന്ധി​ജി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളാ​ണു പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച​ത്.
ഗാ​ന്ധി​സ്മൃ​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ജി. ജ​ഗ​ദീ​ഷ​ൻ, ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​വി. ജോ​സ​ഫ്, എ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൽ. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.
27 മു​ത​ൽ 30 വ​രെ ന​ഗ​ര ച​ത്വ​ര​ത്തി​ൽ ഗാ​ന്ധി​യു​ടെ ജീ​വി​ത​വും ഇ​ന്ത്യ വി​ഭ​ജ​ന കാ​ല​ത്തെ ദു​രി​ത​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ്ര​ദ​ർ​ശ​നം.