ര​ണ്ടു​പ​തി​റ്റാ​ണ്ടാ​യി ശു​ദ്ധ​ജ​ലം കി​ട്ടാ​നി​ല്ല, കൊ​ടു​പ്പു​ന്ന​യി​ലു​ള്ള​തു മ​ലി​ന​ജ​ലം
Thursday, January 23, 2020 10:42 PM IST
എ​ട​ത്വ: ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ൽ ന​ട്ടം​തി​രി​യു​ക​യാ​ണ് കൊ​ടു​പ്പു​ന്ന നി​വാ​സി​ക​ൾ. കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള ഇ​വ​രു​ടെ കാ​ത്തി​രി​പ്പി​നാ​ക​ട്ടെ ര​ണ്ടു​പ​തി​റ്റാ​ണ്ട് പ്രാ​യ​വും. എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡാ​യ കൊ​ടു​പ്പു​ന്ന​യി​ൽ ഒ​രു​തു​ള്ളി ശു​ദ്ധ​ജ​ലം കി​ട്ടി​യി​ട്ട് കാ​ല​മേ​റെ​യാ​യി. ജ​ലാ​ശ​യ​ങ്ങ​ളി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തോ​ടെ ഉ​ള്ള​വെ​ള്ള​വും കു​ടി​ക്കാ​നാ​കി​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണ്. കു​ടി​വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ കി​ട​പ്പാ​ടം പോ​ലും ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ടു​ത്തു​കാ​ർ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി​പ​രി​ഹാ​ര സെ​ല്ലു​വ​രെ പ​രാ​തി​യു​മാ​യി എ​ത്തി​യെ​ങ്കി​ലും ഇ​വ​രു​ടെ രോ​ദ​നം സ​ർ​ക്കാ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പോ ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല.

പാ​ട​ത്തു നി​ന്നു പു​റം​ത​ള്ളു​ന്ന വി​ഷാം​ശം ക​ല​ർ​ന്ന വെ​ള്ളം ജ​ലാ​ശ​യ​ത്തി​ൽ ക​ല​ർ​ന്നും കോ​ളി​ഫോം ബാ​ക്ടീ​രി​യ കെ​ട്ടി​ക്കി​ട​ന്നും ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യി. ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ന്നു​ശേ​ഖ​രി​ച്ച വെ​ള്ള​ത്തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ അ​പ​ക​ട​മാ​യ വി​ധം മ​ലി​നീ​ക​ര​ണ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്പോ​ഴും ഗ്രാ​മ​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ മാ​ത്രം ന​ട​പ​ടി​യി​ല്ല. കൊ​ടു​പ്പു​ന്ന ഗ​വ. ഹൈ​സ്കൂ​ൾ, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ൾ, ഹോ​മി​യോ ആ​ശു​പ​ത്രി, അ​ങ്ക​ണ​വാ​ടി, സ​ഹ​ക​ര​ണ​സം​ഘം തു​ട​ങ്ങി ഒ​ട്ടേ​റെ സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മു​ന്നു​റി​ലേ​റെ ജ​ന​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​തും. കി​ട്ടാ​ത്ത വെ​ള്ള​ത്തി​ന്‍റെ പേ​രി​ൽ ക​ര​വും അ​ട​യ്ക്കു​ന്നു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത.

ശു​ദ്ധ​ജ​ല​ക്ഷാ​മം ക​ടു​ത്ത​തോ​ടെ പ്ര​ദേ​ശ​ത്തു​നി​ന്ന് മൂ​ന്നു കു​ടും​ബ​ങ്ങ​ൾ ഇ​വി​ടം​വി​ട്ട് പോ​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഏ​പ്രി​ൽ, മേ​യ് മാ​സ​ത്തോ​ട് അ​ടു​ക്കു​ന്പോ​ൾ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ട്ട​ന​വ​ധി താ​മ​സ​ക്കാ​ർ വീ​ടു​വി​ട്ടു പോ​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ലാ​ത്ത ഏ​ക വാ​ർ​ഡാ​ണ് കൊ​ടു​പ്പു​ന്ന​യെ​ന്നും ഇ​പ്പോ​ൾ ത​ന്നെ ഏ​ഴോ​ളം കാ​ൻ​സ​ർ രോ​ഗി​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ടെ​ന്നും കൊ​ടു​പ്പു​ന്ന വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളും പ​റ​യു​ന്നു.

ഇ​നി ശ​ക്ത​മാ​യ സ​മ​രം മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു മു​ന്നി​ലു​ള്ള വ​ഴി. കു​ടി​വെ​ള്ള ല​ഭ്യ​ത​യാ​ക്കാ​യി എ​ട​ത്വ ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സ് പ​ടി​ക്ക​ൽ കൊ​ടു​പ്പു​ന്ന വി​ക​സ​ന സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27നു ​വ​ന്പി​ച്ച ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കു​ട്ട​നാ​ട്ടി​ലെ ജ​ല​മ​ലി​നീ​ക​ര​ണം മൂ​ലം മാ​ര​ക​രോ​ഗ​ങ്ങ​ൾ അ​ടി​ക്ക​ടി വ​ർ​ധി​ച്ചി​ട്ടും ക​ണ്ണു​തു​റ​ക്കാ​ത്ത ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​സ്സം​ഗ​ത​യ്ക്കെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ നി​ന്നും രാ​വി​ലെ പ​ത്തി​നു ജാ​ഥ​യാ​യി എ​ത്തി വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ ജ​ന​കീ​യ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തി​ൽ കൊ​ടു​പ്പു​ന്ന നി​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​ത്തി​നാ​യി എ​ത്താ​നാ​ണ് കൊ​ടു​പ്പു​ന്ന വി​ക​സ​ന സ​മി​തി അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​തും.