സ്കൂ​ൾ കെ​ട്ടി​ടം വെ​ഞ്ച​രി​പ്പും വാ​ർ​ഷി​ക​വും
Wednesday, January 22, 2020 10:46 PM IST
കൈ​ന​ക​രി: കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി സ്മാ​ര​ക സ്കൂ​ൾ വെ​ഞ്ച​രി​പ്പും വാ​ർ​ഷി​ക​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ പ​ത്തി​നു പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ജു ഈ​പ്പ​ൻ പ​താ​ക​യു​യ​ർ​ത്തും തു​ട​ർ​ന്നു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ്കൂ​ളി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മ​വും 2.30 നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യും.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ഏ​റ​ത്തേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, ജോ​സ​ഫ് ആ​ന്‍റ​ണി, കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ​ജീ​വ്, കൈ​ന​ക​രി ഹോ​ളി​ഫാ​മി​ലി ഗേ​ൾ​സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ അ​ർ​ച്ച​ന സി​എം​സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.