സ്പി​ന്നിം​ഗ് മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ ; സം​യു​ക്ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ സൂ​ച​നാ പ​ണി​മു​ട​ക്ക് നാ​ളെ
Wednesday, January 22, 2020 10:46 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സ്റ്റേ​റ്റ് ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലെ കോ​മ​ള​പു​രം സ്പി​ന്നിം​ഗ് ആ​ൻ​ഡ് വീ​വിം​ഗ് മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നെ​തി​രേ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്. എ​ഐ​ടി​യു​സി, ബി​എം​എ​സ്, ഐ​എ​ൻ​ടി​യു​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​ന ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്ന​തി​നെ​തി​രേ നാ​ളെ സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.
2016-ലും 2018-​ലു​മാ​യി ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കു പ്ര​വേ​ശി​ച്ച പ​ഴ​യ തൊ​ഴി​ലാ​ളി​ക​ളും കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും 2018 സെ​പ്റ്റം​ബ​ർ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ട്രെ​യി​നി തൊ​ഴി​ലാ​ളി​ക​ള​ട​ക്കം 350 ഓ​ളം വ​രു​ന്ന മി​ല്ലി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​നി​യ​മ​നം ന​ട​ത്താ​ൻ മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു സൂ​ച​നാ സ​മ​ര​ത്തി​നു സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 2016-ൽ ​ക​ന്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ സ്ഥി​ര​നി​യ​മ​നം ന​ട​ത്തു​മെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റ് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​ത്.
ട്രെ​യി​നി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കി​യ നി​യ​മ​ന​ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്ന​ത് ഒ​രു​വ​ർ​ഷം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​യ്ക്കു സ്ഥി​ര നി​യ​മ​ന​മെ​ന്നു​മാ​ണ്. എ​ന്നാ​ൽ നാ​ളി​തു​വ​രെ നി​യ​മ​ന ന​ട​പ​ടി​ക​ളു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ൾ സ​മ​ര​ത്തി​നു നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.
അ​തേ​സ​മ​യം ട്രെ​യി​നി തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും അം​ഗ​ങ്ങ​ളാ​യ സി​ഐ​ടി​യു യൂ​ണി​യ​ൻ പ​ണി​മു​ട​ക്കി​നെ​തി​രേ പ​ര​സ്യ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ കൂ​ടി​യാ​യ ധ​ന​മ​ന്ത്രി​യു​ടെ​യും വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ​യും നി​ർ​ദേ​ശ പ്ര​കാ​രം സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ബ​ദ​ലി​ക​ളാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​രം ന​ട​പ​ടി​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് സി​ഐ​ടി​യു​വി​ന്‍റെ വാ​ദം. പ​ണി​മു​ട​ക്കു ദി​വ​സം ജോ​ലി​ക്കു ക​യ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ഐ​ടി​യു യൂ​ണി​യ​ൻ നോ​ട്ടീ​സും ക​ന്പ​നി​യി​ലെ യൂ​ണി​യ​ൻ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ​തി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സി​ഐ​ടി​യു​വി​ന്‍റെ ഈ ​അ​വ​കാ​ശ​വാ​ദം പ്ര​ഹ​സ​ന​മാ​ണെ​ന്നാ​ണ് മ​റ്റു യൂ​ണി​യ​നു​ക​ൾ പ​റ​യു​ന്ന​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന സി​ഐ​ടി​യു ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളെ​യും 2019 ഡി​സം​ബ​ർ അ​വ​സാ​ന​മോ 2020 ജ​നു​വ​രി ആ​ദ്യ​മോ ബ​ദ​ലി​ക​ളാ​ക്കു​മെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തും മി​ല്ലി​ലെ പ​ഴ​യ തൊ​ഴി​ലാ​ളി​ക​ളെ ബ​ദ​ലി​ക​ളാ​ക്കി​യ സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ച് സ്ഥാ​പ​ന​ത്തി​ലെ സി​ഐ​ടി​യു നേ​താ​വ് ക​ഴി​ഞ്ഞ​മാ​സം ആ​ദ്യം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​റ്റു തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ സി​ഐ​ടി​യു അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്.