പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി
Tuesday, January 21, 2020 10:33 PM IST
ആ​ല​പ്പു​ഴ : ജി​ല്ല​യി​ലെ പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക​ല​ക്‌​ട​റേ​റ്റി​ൽ ചേ​രും. പ്ര​വാ​സി​ക​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ 24 വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പ് ആ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ രേ​ഖാ​മൂ​ലം നേ​രി​ട്ടോ [email protected] എ​ന്ന വി​ലാ​സ​ത്തി​ലോ അ​യ​യ്ക്കാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

സെ​മി​നാ​ർ ന​ട​ത്തി

അ​മ്പ​ല​പ്പു​ഴ : കെ​എ​സ്ടി​എ 29 -ാമ​തു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​മ്പ​ല​പ്പു​ഴ ഉ​പ​ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ്പ​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തു ത​ല സെ​മി​നാ​ർ ന​ട​ത്തി. മ​ത​നി​ര​പേ​ക്ഷ​ത - ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സം - ബ​ദ​ലാ​കു​ന്ന കേ​ര​ളം എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം ന​ട​ത്തി​യ സെ​മി​നാ​ർ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സു​രേ​ഷ് ബാ​ബു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി. ​ബാ​ബു​നാ​ഥ് അ​ധ്യ​ക്ഷ​ത വഹിച്ചു.