പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ ആൾ പി​ടി​യി​ൽ
Tuesday, January 21, 2020 10:33 PM IST
തു​റ​വൂ​ർ: പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ച മോ​ഷ്ടാ​വ് പി​ടി​യി​ൽ.
വ​യ​നാ​ട് ബെ​ത്തേ​രി നെ​ന്മേ​നി മൂ​ർ​ഖ​ൻ വീ​ട്ടി​ൽ ഷം​ഷാ​ദി (30) നെ​യാ​ണ് കു​ത്തി​യ​തോ​ട് എ​സ്ഐ കെ.​എ. അ​നി​രു​ദ്ധ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നു മൊ​ബൈ​ൽ​ഫോ​ണു​ക​ളും 25,000 രൂ​പ​യും ക​ണ്ടെ​ത്തി. പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. മൊ​ബൈ​ൽ ട​വ​ർ ലെ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്.