സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചെ​ന്നു പ​രാ​തി; സൂ​പ്ര​ണ്ടി​നെ​തി​രേ കേ​സെ​ടു​ത്തു
Tuesday, January 21, 2020 10:33 PM IST
കാ​യം​കു​ളം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ സൂ​പ്ര​ണ്ട് ക​ര​ണ​ത്ത​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ കാ​യം​കു​ളം കൃ​ഷ്ണ​പു​രം ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ സൂ​പ്ര​ണ്ടി​നെ​തി​രേ കാ​യം​കു​ളം പോ​ലീ​സ് വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം കേ​സെ​ടു​ത്തു.
​ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​ത്തി​യൂ​ർ മേ​നാ​ന്പ​ള്ളി ഗോ​കു​ലം വീ​ട്ടി​ൽ സ​ര​സ​ന്‍റെ മ​ക​ൻ അ​ഭി​ഷേ​കാ ( 16) ണ് ​കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ടീ​ച്ച​ർ പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കെ അ​തു​വ​ഴി വ​ന്ന സൂ​പ്ര​ണ്ട് ക്ലാ​സ് മു​റി​യി​ൽ ഡെ​സ്കി​നു മു​ക​ളി​ൽ താ​ളം പി​ടി​ച്ച​തി​ന്‍റെ പേ​രി​ൽ ത​ന്നെ ഷ​ർ​ട്ടി​ൽ പി​ടി​ച്ച് ഓ​ഫീ​സ് മു​റി​യി​ൽ കൊ​ണ്ടു​വ​ന്ന ശേ​ഷം കൈ​കൊ​ണ്ട് ക​ര​ണ​ത്ത​ടി​ച്ചെ​ന്നാ​ണ് അ​ഭി​ഷേ​ക് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്.
നേ​ര​ത്തെ ചെ​വി​ക്കു വേ​ദ​ന​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഇ​തോ​ടെ വേ​ദ​ന ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് അ​ഭി​ഷേ​കി​നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.