കു​മി​ഞ്ഞു​കൂ​ടി മാ​ലി​ന്യം; പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ
Tuesday, January 21, 2020 10:33 PM IST
അ​ന്പ​ല​പ്പു​ഴ: കു​റ​വ​ൻ​തോ​ടു ജം​ഗ്ഷ​നി​ലും സ​മീ​പ​ത്തും മാ​ലി​ന്യ​ക്കൂ​ന്പാ​രം​മൂ​ലം ദു​ർ​ഗ​ന്ധം കൊ​ണ്ടു പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കു​റ​വ​ൻ​തോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ കി​ഴ​ക്കോ​ട്ടു കി​ട​ക്കു​ന്ന തോ​ട്ടി​ലാ​ണു മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത്. തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​നു വേ​ണ്ടി​യു​ള്ള ക​ൽ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് നീ​ക്കം​ചെ​യ്തു കൊ​ടു​ക്കാ​ത്ത​തി​നാ​ൽ നീ​രൊ​ഴു​ക്ക് നി​ല​ച്ച അ​വ​സ്ഥ​യി​ലു​മാ​ണ്.

കു​റ​വ​ൻ​തോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ കി​ഴ​ക്ക് വെ​ള്ളാ​പ്പ​ള്ളി മു​ക്കു​വ​രെ റോ​ഡി​നു വീ​തി​കൂ​ട്ടു​ന്ന​തി​നാ​യി പി​ച്ച് നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ഴ്ച​ക​ളാ​യി പ​ഞ്ചാ​യ​ത്തി​നോ​ടു പി​ഡ​ബ്ല്യു​ഡി കു​റ​വ​ൻ​തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ പി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

പി​ച്ച് നി​ർ​മാ​ണം ക​ഴി​ഞ്ഞാ​ലേ പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി​ക്കു ക​ഴി​യു​ക​യു​ള്ളൂ. ദി​വ​സേ​ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു പേ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ൽ പൊ​ടി​പ​ട​ലം​മൂ​ലം യാ​ത്ര​ചെ​യ്യാ​ൻ വ​യ്യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ഈ ​ഭാ​ഗ​ത്തു​ള്ള റോ​ഡ് പൊ​ളി​ച്ചി​ട്ടി​ട്ടു മാ​സ​ങ്ങ​ളാ​യി. കു​റ​വ​ൻ​തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്ക ചെ​യ്ത​ശേ​ഷം പു​ന്ന​പ്ര സൗ​ത്ത് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് സി​സി ടി​വി കാ​മ​റ സ്ഥാ​പി​ക്കു​ക​യും രാ​ത്രി​യു​ടെ മ​റ​വി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി ശി​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കു​റ​വ​ൻ​തോ​ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.‌