മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ ചെ​ങ്ങ​ന്നൂ​ർ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, January 21, 2020 10:30 PM IST
ചെ​ങ്ങ​ന്നൂ​ർ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ ചെ​ങ്ങ​ന്നൂ​ർ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ൻ-2020 ഇ​ന്നു മു​ത​ൽ 26 വ​രെ ആ​റാ​ട്ടു​പു​ഴ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ തെ​യോ​ഫി​ല​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ സ്മാ​ര​ക ത​രം​ഗം മി​ഷ​ൻ ആ​ക്ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 6.30 നു ​മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ങ്ങ​ന്നൂ​ർ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ തോ​മ​സ് മാ​ർ തി​മ​ഥി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രാ​രം​ഭ യോ​ഗ​ത്തി​ൽ റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ് പു​ന്ന​യ്ക്കാ​ട് പ്ര​സം​ഗി​ക്കും. വ്യാ​ഴം, വെ​ള​ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.30 നു ​ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ൽ റ​വ. ബേ​ബി ജോ​ണ്‍, റ​വ. എ.​ടി. തോ​മ​സ്, റ​വ. കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വെ​ള​ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നു സു​വി​ശേ​ഷ സേ​വി​കാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള​ള പൊ​തു​യോ​ഗ​ത്തി​ൽ റ​വ. ഡോ. ​പി.​പി. തോ​മ​സും, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മി​വാ​യു​ടെ​യും ക​രു​ത​ലി​ന്‍റെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ റ​വ. വ​ർ​ഗീ​സ് ഏ​ബ്ര​ഹാ​മും പ്ര​സം​ഗി​ക്കും.
ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ന​ട​ക്കു​ന്ന സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ യോ​ഗം. രാ​വി​ലെ പ​ത്തി​നു ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള​ള പൊ​തു​യോ​ഗ​ത്തി​ൽ റ​വ. പി.​എ​സ്. തോ​മ​സും വൈ​കു​ന്നേ​രം നാ​ലി​നു ഭ​ദ്രാ​സ​ന യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. തോ​മ​സ് റി​നു വ​ർ​ഗീ​സും പ്ര​സം​ഗി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ ബ​ർ​ണബാ​സ് എ​പ്പി​സ്കോ​പ്പാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും. 11.00 നു ​സ​മാ​പ​ന​യോ​ഗം ഭ​ദ്രാ​സ​ന കു​ടും​ബ​സം​ഗ​മ​മാ​യി ന​ട​ത്തും. തോ​മ​സ് മാ​ർ തി​മ​ഥി​യോ​സ് എ​പ്പി​സ്കോ​പ്പ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. യോ​ഗ​ങ്ങ​ളി​ൽ ഭ​ദ്രാ​സ​ന ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ഭ​ദ്രാ​സ​ന​ത്തി​ലെ 92 ഇ​ട​വ​ക​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ദേ​ശ​ത്തി​ന്‍റെ പു​തു​ക്ക​ത്തി​നും ഒ​രു ന​വ​ലോ​ക നി​ർ​മി​തി​ക്കും വേ​ണ്ടി​യാ​ണു ക​ണ്‍​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് തോ​മ​സ് മാ​ർ തി​മ​ഥി​യോ​സ് എ​പ്പി​സ്ക്കോ​പ്പാ, വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജ​യ​ൻ തോ​മ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് ജോ​ർ​ജ് (മാ​രാ​മ​ണ്‍), ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ ജി​ജി മാ​ത്യു സ്ക​റി​യ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ മോ​ഡി പി. ​ജോ​ർ​ജ് പ​ത്തി​യൂ​ർ, കോ​ശി ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.