ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വീ​ണ്ടും അ​വ​സ​രം
Tuesday, January 21, 2020 10:30 PM IST
ആ​ല​പ്പു​ഴ: സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽ ആ​ന​ക​ളെ ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന ക്ഷേ​ത്ര​ങ്ങ​ൾ, ദേ​വ​സ്വ​ങ്ങ​ൾ എ​ന്നി​വ 2015 സെ​പ്റ്റം​ബ​ർ 28 ന​കം ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും അ​പ്ര​കാ​രം ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തും 2012 നു ​മു​ന്പ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തു​മാ​യ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ നാ​ട്ടാ​ന​പ​രി​പാ​ല​ന​ച​ട്ടം പ്ര​കാ​രം രൂ​പീ​കൃ​ത​മാ​യ ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഇ​ന്ന​ലെ മു​ത​ൽ ഒ​ര മാ​സം അ​ധി​കം സ​മ​യം അ​നു​വ​ദി​ച്ചു. 2012 നു ​മു​ന്പ് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ച് ഉ​ത്സ​വ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​തു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ ഫെ​ബ്രു​വ​രി 19 നു ​മു​ന്പു കൊ​മ്മാ​ടി​യി​ൽ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ൺ : 0477 2246034.