കൂ​ടു​ത​ൽ ഔ​ട്ട്‌ലറ്റു​ക​ൾ തു​ട​ങ്ങാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: മ​ദ്യ​വി​രു​ദ്ധ സ​മി​തി
Tuesday, January 21, 2020 10:30 PM IST
ആ​ല​പ്പു​ഴ: കൂ​ടു​ത​ൽ ഔ​ട്ട്‌ല‌‌​റ്റു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബാ​റു​ക​ളു​ടേ​യും മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളു​ടേ​യും എ​ണ്ണം ക്ര​മാ​നു​ഗ​ത​മാ​യി കു​റ​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നു​ള്ള പ്ര​ഖ്യാ​പ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്നാ​ക്കം പോ​യി​രി​ക്കു​ക​യാ​ണെ​ന്നും ബാ​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തു​പോ​ലെ ഔ​ട്ട്‌ല​റ്റു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ച്ചാ​ൽ ഔ​ട്ട്‌ല​റ്റു​ക​ൾ​ക്കു മു​ന്പി​ൽ പ്രാ​ദേ​ശി​ക​മാ​യി സ​മ​രം സം​ഘ​ടി​പ്പി​ക്കു​വാ​ൻ മ​ദ്യ​വി​രു​ദ്ധ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
ഡ്രൈ ​ഡേ പി​ൻ​വ​ലി​ക്ക​രു​തെ​ന്നും വ്യാ​പാ​ര​സ​മ​യം കൂ​ട്ട​രു​തെ​ന്നും മ​ദ്യ​വി​രു​ദ്ധ സ​മി​തി നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം.​എ. ജോ​ണ്‍ മാ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​ല​നാ ബ​ഷീ​ർ, അ​നി​ൽ കൂ​രോ​പ്പ​ട, എ​ത്സ​മ്മ പോ​ൾ, അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട്, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ഷീ​ല ജ​ഗ​ധ​ര​ൻ, ഇ. ​ഷാ​ബ്ദീ​ൻ, എം.​കെ. പ​ര​മേ​ശ്വ​ര​ൻ, എം.​ഡി. സ​ലിം, ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജ, എം.​പി. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.