സു​വ​ർ​ണ​ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നാ​ളെ തു​ട​ക്കം
Monday, January 20, 2020 10:51 PM IST
ആ​ല​പ്പു​ഴ: ഇ​ന്ന​ർ​വീ​ൽ ക്ല​ബ് ഓ​ഫ് ആ​ല​പ്പി സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു നാ​ളെ തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട സാ​ധു കു​ടും​ബ​ത്തി​നു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ന​ട​ക്കും.
വൈ​കു​ന്നേ​രം 4.30 നു ​റോ​ട്ട​റി ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ർ​വീ​ൽ ക്ല​ബ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​സു​ധാ ച​ന്ദ്ര​ചൂ​ഡ് നി​ർ​വ​ഹി​ക്കും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​സി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ്ഥാ​പ​കാം​ഗ​വും ര​ക്ഷാ​ധി​കാ​രി​യു​മാ​യ ബെ​റ്റി ക​രു​ണാ​ക​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും.