സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നടത്തി
Monday, January 20, 2020 10:51 PM IST
അ​മ്പ​ല​പ്പു​ഴ : മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​നു​വ​ദി​ച്ച ര​ണ്ടു​കോ​ടി രൂ​പ​യി​ൽ അ​മ്പ​ല​പ്പു​ഴ കെ.​കെ. കു​ഞ്ചു​പി​ള്ള സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച എ​ട്ടു ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യ​ട​ങ്ങി​യ ബ​ഹു​നി​ല മ​ന്ദി​രം, 15 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ശു​ചി​മു​റി ബ്ലോ​ക്ക്, ജി. ​സു​ധാ​ക​ര​ന്‍റെ എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 96.6 ല​ക്ഷം രൂ​പ​യി​ൽ പു​റ​ക്കാ​ട് നാ​ലു​ചി​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ആ​റു ക്ലാ​സു​മു​റി​ക​ൾ, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യ​ട​ങ്ങി​യ കെ​ട്ടി​ട​ങ്ങ​ളാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലും മി​ക​ച്ച നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സു​ക​ൾ​ക്ക് സ​ർ​ക്കാ​ർ 2016 -ൽ ​അ​നു​വ​ദി​ച്ച ര​ണ്ടു​കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ഞ്ചു​പി​ള്ള സ്കൂ​ളി​ൽ കെ​ട്ടി​ടം പ​ണി​ത​ത്. എ​ന്നാ​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​വും ര​ണ്ടു കോ​ടി​യി​ൽ ബാ​ക്കി​വ​ന്ന 38 ല​ക്ഷം രൂ​പ സ്കൂ​ളി​ൽ ത​ന്നെ മ​റ്റെ​ന്തെ​ങ്കി​ലും വി​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന് ഉ​ചി​ത​മാ​യ പ്രോ​ജ​ക്‌​ട് ത​യാ​റാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ൾ അ​ങ്ക​ണ​ങ്ങ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി. പി​ഡ​ബ്ല് ഡി ​കെ​ട്ടി​ട​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ശാ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ടി. മാ​ത്യു, അം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​വേ​ണു​ലാ​ൽ, റ​ഹ്‌​മ​ത്ത് ഹാ​മീ​ദ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ, വി.​എ​സ്. മാ​യാ​ദേ​വി, ശ്രീ​ജ ര​തീ​ഷ്, ബി​ന്ദു ബൈ​ജു, രാ​ജേ​ശ്വ​രി കൃ​ഷ്ണ​ൻ, കെ. ​ര​മാ​ദേ​വി, ആ​ർ. രാ​ജി, ആ​ർ. സു​നി, അ​ഡ്വ. വി.​എ​സ്. ജി​നു രാ​ജ്, റാ​ണി​ക്കു​ട്ടി സേ​വ്യ​ർ, എ. ​ര​മ​ണ​ൻ, എ​സ്. ശ്രീ​കു​മാ​ർ, ഇ.​കെ. ജ​യ​ൻ, വി.​സി. മ​ധു, മോ​ഹ​ൻ സി. ​അ​റ​വ​ന്ത​റ, ബ​ഷീ​ർ ത​ട്ടാ​രു​പ​റ​മ്പി​ൽ, ജി​ഷ, ജി. ​മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സ​ന​ൽ കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.