ബ​സി​ൽ നി​ന്നു തെ​റി​ച്ചു​വീ​ണു മ​രി​ച്ചു
Monday, January 20, 2020 10:51 PM IST
മാ​വേ​ലി​ക്ക​ര: സ്വ​കാ​ര്യ ബ​സി​ൽ നി​ന്നു തെ​റി​ച്ചു റോ​ഡി​ൽ വീ​ണു വ​യോ​ധി​ക​ൻ​മ​രി​ച്ചു. ത​ഴ​ക്ക​ര വെ​ട്ടി​യാ​ർ ഗോ​കു​ലം ച​ന്ദ്ര​മോ​ഹ​ൻ ത​മ്പി(66) യാ​ണു മ​രി​ച്ച​ത്. പ​ന്ത​ളം–​മാ​വേ​ലി​ക്ക​ര റോ​ഡി​ൽ വെ​ട്ടി​യാ​ർ ക​ള​ത്ത​ട്ട് ജം​ക്‌​ഷ​നു സ​മീ​പ​ത്തെ വ​ള​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം.
മാ​വേ​ലി​ക്ക​ര​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന അ​മി​ത​വേ​ഗ​ത്തി​ൽ വ​ള​വു തി​രി​ഞ്ഞ ക​ടു​കോ​യി​ക്ക​ൽ എ​ന്ന ബ​സി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ​യാ​ണു വെ​ളി​യി​ലേ​ക്കു വീ​ണ​ത്. ബ​സി​ന്‍റെ വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ച​ന്ദ്ര​മോ​ഹ​ൻ​ത​മ്പി പ​ത്തു​ദി​വ​സം മു​ന്പാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. പ​ട്ടാ​ള​ത്തി​ൽ സേ​വ​നം ചെ​യ്ത ച​ന്ദ്ര​മോ​ഹ​ൻ ത​മ്പി വി​ര​മി​ച്ച ശേ​ഷ​മാ​ണു വി​ദേ​ശ​ത്തേ​ക്കു പോ​യ​ത്. ചു​ന​ക്ക​ര കോ​മ​ല്ലൂ​ർ വേ​ണാ​ട് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: സു​ജാ​ത. മ​ക​ൾ: ര​ഞ്ജു ത​മ്പി (ബം​ഗ​ളൂ​രൂ). മ​രു​മ​ക​ൻ: അ​നീ​ഷ് (ബം​ഗ​ളൂ​രൂ).