ര​ണ്ട​ര വ​യ​സു​കാ​ര​ന് വാക്സിൻ നി​ഷേ​ധി​ച്ചെ​ന്ന ു പ​രാ​തി
Sunday, January 19, 2020 9:57 PM IST
ചെ​ങ്ങ​ന്നൂ​ർ: ര​ണ്ട​ര വ​യ​സു​കാ​ര​ന് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​യു​മാ​യി കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്ത്. പ്ര​യാ​ർ പാ​ണ്ട​നാ​ട് വ​ട​ക്ക് മാ​ധ​വി മ​ന്ദി​ര​ത്തി​ൽ വി​നീ​ത-​ദി​ലീ​പ് ദ​ന്പ​തി​ക​ളു​ടെ ര​ണ്ട​ര​വ​യ​സു​ള്ള (ദേ​വ​തീ​ർ​ഥി​നാ​ണ്) വാ​ക്സി​ൻ നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ​യാ​ണ് വി​നീ​ത ത​ന്‍റെ കു​ഞ്ഞു​മാ​യി പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 114-ാംന​ന്പ​ർ പ്ര​യാ​ർ ജെ​ബി​എ​സ് അം​ഗ​ന​വാ​ടി​യി​ൽ പോ​ളി​യോ വാ​ക്സി​ൻ എ​ടു​ക്കാ​ൻ ചെ​ന്നു. ഇ​വ​രു​ടെ ഉൗ​ഴ​മാ​യ​പ്പോ​ൾ കു​ഞ്ഞി​ന് ഇ​വി​ടെ പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കാ​ൻ പ​റ്റി​ല്ല​ന്നും, നി​ങ്ങ​ളു​ടെ അം​ഗ​ന​വാ​ടി​യി​ൽ അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​മു​ണ്ടെ​ന്നും അ​ങ്ങോ​ട്ടു പോ​കു​വാ​നും നി​ർ​ദേ​ശി​ച്ചു മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്നും വി​നീ​ത​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ന്‍റെ കു​ഞ്ഞി​നെ അ​യ​ക്കു​ന്ന പ്ര​യാ​ർ (അ​ന്പീ​രേ​ത്ത്) മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അങ്കണ​വാ​ടി​യി​ൽ പോ​കു​വാ​ൻ ദൂ​രം കൂ​ടു​ത​ൽ ആ​യ​തു കാ​ര​ണം ആ​ണ് 114-ാം അം​ഗ​ന​വാ​ടി​യി​ൽ വി​നീ​ത കു​ഞ്ഞു​മാ​യി എ​ത്തി​യ​ത്.മാ​ത്ര​വു​മ​ല്ല മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​ള്ള പ​ല​രും 114-ാം അം​ഗ​ന​വാ​ടി​യി​ൽ കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ​മീ​പ​വാ​സി​ക​ളും
വി​നീ​ത​യു​ടെ ഭ​ർ​ത്താ​വ് ദി​ലീ​പും സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ട് ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള പാ​ണ്ട​നാ​ട് തെ​ക്ക് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ നി​ന്നു​മാ​ണ് കു​ഞ്ഞി​നു വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്.
ഏ​തു പോ​ളി​യോ ബൂ​ത്തി​ൽ നി​ന്നും വാ​ക്സി​ൻ എ​ടു​ക്കാ​മെ​ന്നി​രി​ക്കെ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​ക്കെ​തി​രേ കു​ഞ്ഞി​ന്‍റെ മാ​താ​വ് വി​നീ​ത ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഐ​സി​ഡി​എ​സ് ഓ​ഫീ​സ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ആ​രോ​ഗ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി. ഡോ. ​ചി​ത്രാ സാ​ബു, പാ​ണ്ട​നാ​ട് ഹെ​ൽ​ത്ത് അ​ധി​കൃ​ത​ർ, പി.​എ​ച്ച് എ​ൻ​എ​സ് ഷാ​ഹി​ന, ജ​ഐ​ച്ച്ഐ സു​ധീ​ഷ്, ജെ​പി​എ​ച്ച് എ​ൻ. ലേ​ബി, ആ​ശാ വ​ർ​ക്ക​ർ ശ്രീ​ക​ല എ​ന്നി​വ​ർ വി​നീ​ത ദി​ലീ​പി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.