അ​ർ​ത്തു​ങ്ക​ൽ പ​ള്ളി: ല​ക്ഷ​ണ​ങ്ങ​ൾ തി​ക​ഞ്ഞ മ​ഹാ​ദേവാ​ല​യം
Sunday, January 19, 2020 9:55 PM IST
ചേ​ർ​ത്ത​ല: ഈ​ശ്വ​ര​നെ ക​ണ്ടെ​ത്ത​ലും സ്വാ​യ​ത്ത​മാ​ക്ക​ലും അ​തി​നു​ള്ള തീ​ർ​ഥാ​ട​ന​വും പ്ര​പ​ഞ്ച​സൃ​ഷ്ടി​യു​ടെ കാ​ലം മു​ത​ലേ ആ​രം​ഭി​ച്ച​താ​ണ്. ചി​ര​പു​രാ​ത​ന​വും ആ​ത്മീ​യ​ത​യി​ല​ധി​ഷ്ഠി​ത​വു​മാ​യ സം​സ്കാ​ര​ത്തി​ന്‍റെ നി​ത്യ സ്മാ​ര​ക​ങ്ങ​ളാ​ണ് ഈ​ശ്വ​ര ആ​രാ​ധ​ന​യ്ക്കാ​യി മ​നു​ഷ്യ​ൻ പ​ടു​ത്തു​യ​ർ​ത്തി​യ ദൈ​വാ​ല​യ​ങ്ങ​ൾ.

ഈ​ശ്വ​ര ചൈ​ത​ന്യ​ത്തെ വ്യ​ക്തി​യു​ടെ കാ​ഴ്ച​പ്പാ​ടി​ന​നു​സ​രി​ച്ചു മാ​ന​സി​ക​വും ശാ​രീ​രി​ക​വും ആ​ത്മീ​യ​വു​മാ​യ ത​ല​ങ്ങ​ളി​ൽ സ്പ​ഷ്ട​മാ​യി ഗ്ര​ഹി​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത് അ​ത് ഏ​ക​ത്ര സ​മാ​ഹ​രി​ക്ക​പ്പെ​ടു​ന്പോ​ൾ ആ​ണ്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഭാ​ഗ​ധേ​യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​യാ​യ ശ​ക്തി​വി​ശേ​ഷ​ത്തെ തി​രി​ച്ച​റി​ഞ്ഞു താ​നാ​കും നി​ധി​യെ ത​ന്നെ ആ ​പ​ര​മോ​ദാ​ര​നെ നേ​രി​ൽ ക​ണ്ട് അ​വ​നി​ൽ ല​യം പ്രാ​പി​ച്ചി​രി​ക്കു​ന്ന ആ​ല​യ​മാ​ണ് ദൈ​വാ​ല​യം.

മ​ഹ​ത്താ​യ ആ​ത്മീ​യ ചൈ​ത​ന്യ​ത്തോ​ടൊ​പ്പം പ​ത്തു ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടി ഒ​രു ദൈ​വാ​ല​യ​ത്തി​നു​ണ്ടെ​ങ്കി​ൽ അ​ത് മ​ഹാ​ദൈ​വാ​ല​യം എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്നു. അ​ങ്ങ​നെ പു​ക​ൾ​പെ​റ്റ മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളും മ​ഹാ​ദേ​വാ​ല​യ​ങ്ങ​ളും ഭാ​ര​ത​ത്തി​ൽ കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടു മ​ങ്ങാ​തെ വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക​ങ്ങ​ളാ​യി ത​ല​യു​യ​ർ​ത്തി നി​ല​കൊ​ള്ളു​ന്നു.

പൗ​രാ​ണി​ക​ത, ദൈ​വാ​ല​യ​സം​ബ​ന്ധി​യാ​യ രേ​ഖ​ക​ളു​ടെ ല​ഭ്യ​ത, രാ​ജ​കീ​യ​ബ​ന്ധം, കാ​ട്ടി​നു​ള്ളി​ലെ ഉ​ത്ഭ​വം, സ​മു​ദ്ര​വു​മാ​യു​ള്ള സാ​മീ​പ്യം, ചു​റ്റു​പാ​ടു​ക​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന സ്ഥാ​നം, ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം, പ്രാ​ചീ​ന സാ​ഹി​ത്യ​ത്തി​ലെ പ​രാ​മ​ർ​ശം, ശി​ൽ​പ്പ ക​ലാ വൈ​ദ​ഗ്ദ്യം, ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ഗാം​ഭീ​ര്യം എ​ന്നി​വ​യാ​ണ് ഭാ​ര​തീ​യ സ​ങ്ക​ല്പ​മ​നു​സ​രി​ച്ച് ക്ഷേ​ത്ര​ങ്ങ​ൾ​ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട ദ​ശ​ല​ക്ഷ​ണ​ങ്ങ​ൾ. ഈ ​പ​ത്തു ല​ക്ഷ​ണ​ങ്ങ​ൾ തി​ക​ഞ്ഞ ഒ​രു ക്രൈ​സ്ത​വ ദൈ​വാ​ല​യ​മാ​ണ് അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക.