നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത! പൊ​തു​വ​ഴി​യി​ലെ യാ​ത്ര ദു​രി​ത​പൂ​ർ​ണം
Saturday, January 18, 2020 10:54 PM IST
മ​ങ്കൊ​ന്പ്: നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ത്തു​ട​ർ​ന്ന് പൊ​തു​വ​ഴി​യി​ലെ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. കൈ​ന​ക​രി കൊവേ​ന്ത ബോ​ട്ടു​ജെ​ട്ടി മു​ത​ൽ കൈ​ന​ക​രി വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്തു​വ​ഴി​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്ന​തോ​ടെ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​ത്.

മൂ​ന്നു​മീ​റ്റ​ർ വീ​തി​യു​ള്ള വ​ഴി​യു​ടെ ഒ​രു​മീ​റ്റ​റോ​ളം ഭാ​ഗം ക​ട്ടി​യി​ട്ടു ര​ണ്ട​ടി​യോ​ളം ഉ​യ​ർ​ത്തി​യി​രി​ക്ക​യാ​ണ്. നാ​ലു​മാ​സം മു​ന്പ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ക​ല്ലു​കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വ​ഴി ഉ​യ​ർ​ത്തി​യ​ത്. ബേ​ക്ക​റി ജം​ഗ്ഷ​ൻ പാ​ലം മു​ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണു ക​ല്ലു​കെ​ട്ടി​യ​ത്. ക​ല്ലു​കെ​ട്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് ആ​റ്റി​ൽ നി​ന്നും ക​ട്ട​യെ​ടു​ത്തു വ​ഴി​യി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​ട്ടോ​റ​ക്ഷ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മ​ട​ക്കം ക​ട​ന്നു​പോ​യി​രു​ന്ന മൂ​ന്നു​മീ​റ്റ​റോ​ളം വീ​തി​യു​ള്ള റോ​ഡി​ന്‍റെ ഒ​രു​മീ​റ്റ​ർ ഭാ​ഗം മാ​ത്ര​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ വ​ഴി ര​ണ്ടു ത​ട്ടു​ക​ളി​ലാ​യി. നേ​ര​ത്തെ എ​സ്എ​ൻ​ഡി​പി ജെ​ട്ടി, കൊവേന്ദ ജെ​ട്ടി​വ​രെ​യും ചാ​വ​റ ഭ​വ​ൻ​വ​ക ഇ​ല​ക്‌​ട്രി​ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.

യാ​ത്ര സാ​ധ്യ​മാ​യി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ മു​ണ്ട​യ്ക്ക​ൽ പാ​ലം ക​യ​റി​വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ഗ​താ​ഗ​തം ന​ട​ത്തി​യി​രു​ന്നു. വ​ഴി​യി​ൽ ഇ​റ​ക്കി​യി​രു​ന്ന ചെ​ളി ഉ​ണ​ങ്ങി​യ​തോ​ടെ ഇ​തി​നു മു​ക​ളി​ൽ കൂ​ടി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​യും പ്ര​യാ​സ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ സ്കൂ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി കു​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തു​വ​ഴി ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന​ത്. ഉ​ണ​ങ്ങി​യ ചെ​ളി വി​ണ്ടു​കീ​റി​യു​ണ്ടാ​യ വി​ട​വു​ക​ളി​ൽ കാ​ൽ കു​ടു​ങ്ങി കു​ട്ടി​ക​ൾ വീ​ഴു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​യി​രി​ക്കു​ക​യാ​ണ്. മു​ണ്ട​ക്ക​ൽ പാ​ലം ഗതാ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത സാ​ധ്യ​ത​ക​ൾ പ​ത്തി​ര​ട്ട​യി​ല​ധി​ക​മാ​കും. വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ന്‍റെ ജ​ന്മ​ഗൃ​ഹ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യാ​ണ് താ​റു​മാ​റാ​യി കി​ട​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ന​ട​ക്കാ​നി​രി​ക്കു​ന്ന തി​രു​നാ​ളി​നു രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി തീ​ർ​ഥാ​ട​ക​രാ​ണ് എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര വി​ഷ​മ​മേ​റി​യ​താ​കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന വ​ഴി​യി​ൽ കൂ​ടി നി​ല​വി​ൽ ക​ട്ട​യി​റ​ക്കി​യി​രി​ക്കു​ന്ന ക​ന​ത്തി​ൽ ക​ട്ട​യി​ട്ടു​യ​ർ​ത്തു​ക​യും മു​ക​ളി​ൽ ഉ​പ​രി​ത​ല​ത്തി​ൽ ഗ്രാ​വ​ൽ വി​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം ഇ​റ​ക്കി​യി​രി​ക്കു​ന്ന ക​ട്ട മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തു​മാ​യി വ്യാ​പി​പ്പി​ച്ചു വ​ഴി നി​ര​പ്പാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​നെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി വ​ഴി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​വ​ശ്യം.