റോ​ഡ് വീ​തി​കൂ​ട്ടി മ​ണ്ണി​ട്ടു​യ​ർ​ത്ത​ണ​മെ​ന്ന്
Saturday, January 18, 2020 10:47 PM IST
കാ​വാ​ലം: മ​ങ്കൊ​മ്പ് പാ​ലം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലം മു​ത​ൽ പൊ​ട്ടു​മു​പ്പ​തു പാ​ലം വ​രെ​യു​ള്ള റോ​ഡ് വീ​തി​കൂ​ട്ടി മ​ണ്ണി​ട്ടു​യ​ർ​ത്ത​ണ​മെ​ന്ന് കാ​വാ​ലം താ​ല​ന്ത് സ്വ​യം​സ​ഹാ​യ സം​ഘ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് ക​ട​ന്നു​പോ​കു​ന്ന മേ​ച്ചേ​രി​വാ​ക്ക പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യി​ല്ലാ​ത്ത​പ്പോ​ൾ റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​കും.

പ്ര​ള​യ​കാ​ല​ത്താ​ക​ട്ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​യ്ക്കും. കോ​ട്ട​യ​ത്തി​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​യ​തി​നാ​ൽ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധന​വു​ണ്ടാ​കും. എ​ന്നാ​ൽ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​കാ​തി​രു​ന്നാ​ൽ പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ലെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പോ​ൾ ്അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ​ഖ​റി​യാ​സ് നി​ല​വു​ന്ത​റ, ജോ​സ​ഫ് ജോ​സ​ഫ്, ലാ​ലി​ച്ച​ൻ, പി.​സി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.