റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം; ചി​ല ക​രാ​റു​കാ​ർ വീ​ഴ്ച വ​രു​ത്തു​ന്നു: മ​ന്ത്രി സു​ധാ​ക​ര​ൻ
Saturday, January 18, 2020 10:47 PM IST
ആ​ല​പ്പു​ഴ: റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ ചി​ല ക​രാ​റു​കാ​ർ വീ​ഴ്ച വ​രു​ത്തു​ന്ന​താ​യും ഇ​തു​കാ​ര​ണം പ​ല റോ​ഡു​ക​ളും പ​ണി പൂ​ർ​ത്തി​യാ​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഇ​നി​യും പാ​തി വ​ഴി​യി​ലാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പു​ന്ന​പ്ര ച​ന്ത​ക്കു കി​ഴ​ക്ക് ന​ട​ന്ന പു​ന്ന​പ്ര ച​ന്ത പ​ഴ​യ​ന​ട​ക്കാ​വ് റോ​ഡ് ഉ​ദ്ഘ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​കെ 17 കി​ലോ​മീ​റ്റ​ർ മാ​ത്ര​മു​ള്ള പ​ഴ​യ​ന​ട​ക്കാ​വ് റോ​ഡ് ര​ണ്ട​ര വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ക​രാ​റു​കാ​ര​ന്‍റെ വീ​ഴ്ച ഒ​ന്നു​മാ​ത്ര​മാ​ണ് ഈ ​റോ​ഡ് പ​ണി നീ​ണ്ടു​പോ​കാ​നു​ള്ള കാ​ര​ണ​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. അ​ഴി​മ​തി് കാ​ര​ണം അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡ് നാ​ശ​മാ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12 കോ​ടി രൂ​പ മു​ട​ക്കി​ൽ ഏ​ഴു റോ​ഡു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 40 ല​ക്ഷം രൂ​പ മു​ട​ക്കി​ൽ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ഡ​ബ്ല്യൂ​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡോ. ​സി​നി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ എ. ​ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.