വ​ഴി​പാ​ടു​ക​ളു​ടെ വൈ​വി​ധ്യ​ത്തി​ൽ അ​ർ​ത്തു​ങ്ക​ൽ തി​രു​നാ​ൾ
Saturday, January 18, 2020 10:47 PM IST
ചേ​ർ​ത്ത​ല: വി​വി​ധ വ​ഴി​പാ​ടു​ക​ളു​ടെ വൈ​വി​ധ്യ​മാ​ണ് അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ലെ മ​ക​രം തി​രു​നാ​ളി​നെ മ​റ്റു തി​രു​നാ​ളു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ഥ​മാ​ക്കു​ന്ന​ത്. ജാ​തി​മ​ത ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​രും ഭ​ക്തി​യോ​ടെ അ​നു​ഷ്ഠി​ക്കു​ന്നു​വെ​ന്നാ​ണ് അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ലെ വ​ഴി​പാ​ടു​ക​ളു​ടെ പ്ര​ത്യേ​ക​ത. വി​ല്ലും ക​ഴു​ന്നും എ​ഴു​ന്ന​ള്ളി​ക്ക​ലാ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന നേ​ർ​ച്ച. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തു ശ​ര​മേ​റ്റാ​ണെ​ന്ന വി​ശ്വാ​സ​മാ​ണ് ഈ ​നേ​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​നം. പ​ള്ളി​ക്കു മു​ന്നി​ലെ കു​രി​ശ​ടി, ക​ട​പ്പു​റ​ത്തെ കു​രി​ശ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു ത​ന്പേ​ർ മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് നേ​ർ​ച്ച എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്.

ഇ​ട​വ​ക​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ൽനി​ന്നും പ​ള്ളി​യി​ലേ​ക്കു വി​ല്ലും ക​ഴു​ന്നും എ​ഴു​ന്ന​ള്ളി​ക്കാ​റു​ണ്ട്. പ​ഞ്ച​വാ​ദ്യ​ങ്ങ​ളു​ടെ​യും ബാ​ന്‍റു​മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ ആ​ഘോ​ഷ​പൂ​ർ​വ​മാ​ണ് എ​ഴു​ന്ന​ള്ളി​പ്പ്. കൂ​ടാ​തെ സെ​ബ​സ​്ത്യാ​നോ​സി​നു സ്വ​യം അ​ർ​പ്പി​ച്ച് അ​ടി​മ (സ​മ​ർ​പ്പ​ണം) ന​ട​ത്തു​ന്ന​തും പ്ര​ധാ​ന​മാ​ണ്. ത​ങ്ങ​ളെ സ്വ​യം സ​മ​ർ​പ്പി​ക്കു​ന്ന​തി​ലൂ​ടെ എ​ല്ലാ ദു​രി​ത​ങ്ങ​ൾ​ക്കും തു​ണ​യാ​യി അ​ർ​ത്തു​ങ്ക​ൽ പു​ണ്യാ​ള​ൻ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. കൂ​ടാ​തെ ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​ർ അ​തി​ന്‍റെ ദു​രി​തം മാ​റു​ന്ന​തി​ന് ആ​ൾ​രൂ​പം സ​മ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങു​മു​ണ്ട്. മ​റ്റൊ​രു പ്ര​ധാ​ന നേ​ർ​ച്ച​യാ​ണ് ഉ​രു​ൾ​നേ​ർ​ച്ച. ക​ട​ലോ​ര​ത്തു​നി​ന്നു പ​ള്ളി​യി​ലേ​ക്ക് ഉ​രു​ൾ നേ​ർ​ച്ച ന​ട​ത്തു​ന്ന​വ​രും നി​ര​ങ്ങു​ന്ന​വ​രു​മു​ണ്ട്.

പാ​പ​ഭാ​ര​ങ്ങ​ളു​ടെ പ്രാ​യ​ശ്ചി​ത്ത​മാ​യി ക​ല്ലു​ക​ൾ ത​ല​യി​ൽ ചു​മ​ന്ന് പ​ള്ളി​ക്കു​ചു​റ്റും വ​ലം​വ​യ്ക്ക​ൽ, ന​ട​തു​റ​ക്കു​ന്ന​തു മു​ത​ൽ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ വെ​ടി​ഞ്ഞ് വെ​ളു​ത്ത​ച്ച​ന്‍റെ ന​ട​യി​ൽ ഭ​ജ​ന​യി​രി​ക്ക​ൽ തു​ട​ങ്ങി മ​റ്റ​ന​വ​ധി വ​ഴി​പാ​ടു​ക​ളും അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ മ​ക​രം തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ട്. പ​ണ്ട് ആ​ന​പ്പു​റ​ത്ത് എ​ഴു​ന്ന​ള്ളി​ച്ചി​രു​ന്ന മു​ത്തു​ക്കു​ട നേ​ർ​ച്ച ഇ​പ്പോ​ൾ ആ​ന​യെ​ക്കൂ​ടാ​തെ​യാ​ണു ന​ട​ത്തു​ന്ന​ത്.